പത്തനംതിട്ട : ഓച്ചിറ സ്വദേശി അബ്ദുൽ റഹ്മാൻ കുഞ്ഞ് എന്ന 65 വയസ്സുകാരൻ വയറുവേദന സഹിക്കാൻ കഴിയാതെയാണ് അടൂരിലെ ലൈഫ് ലൈൻ ആശുപത്രിയിൽ എത്തിയത്. വിദഗ്ദ്ധ പരിശോധനയിൽ അദ്ദേഹത്തിന്റെ മൂത്രാശയത്തിൽ കല്ലുകൾ ഉള്ളതായി കണ്ടെത്തി. പക്ഷേ അവ വെറും കല്ലുകൾ ആയിരുന്നില്ല. ഏതാണ്ട് അരക്കിലോ ഭാരമുള്ള കല്ലുകൾ ആയിരുന്നു അബ്ദുൽ റഹ്മാൻ കുഞ്ഞിന്റെ മൂത്രസഞ്ചിയിൽ ഉണ്ടായിരുന്നത്.
ഒരു മണിക്കൂർ നീണ്ടുനിന്ന ശസ്ത്രക്രിയയിലൂടെയാണ് ഈ വലിയ കല്ലുകൾ പുറത്തെടുത്തത്. കേരളത്തിൽ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടുള്ള ഏറ്റവും വലിയ മൂത്രാശയെ കല്ലുകൾ ആയിരുന്നു അത്. ഒടുവിൽ നീണ്ട ശസ്ത്രക്രിയയിലൂടെ വിജയകരമായി ഡോക്ടർമാർ ഈ കല്ലുകൾ പുറത്തെടുത്തു.
ഇടവിട്ട് ഉണ്ടായിരുന്ന മൂത്രത്തിൽ പഴുപ്പ്, മൂത്രത്തിൽ രക്തത്തിന്റെ അംശം കാണപ്പെടുന്നത്, അടിവയറിൽ നിരന്തര വേദന തുടങ്ങിയ പ്രശ്നങ്ങളായിരുന്നു അബ്ദുൽ റഹ്മാൻ കുഞ്ഞിന് ഉണ്ടായിരുന്നത്. ഏതാണ്ട് 10 വർഷത്തോളമായി അദ്ദേഹത്തിനെ ബുദ്ധിമുട്ടിച്ച വയറുവേദനയ്ക്കാണ് ശസ്ത്രക്രിയയിലൂടെ കല്ലുകൾ പുറത്തെടുത്തതോടെ ആശ്വാസമായത്.
Discussion about this post