കൊല്ലം: ഓയൂരിൽ ആറ് വയസ്സുകാരിയെ തട്ടിക്കൊണ്ട് പോയ സംഭവത്തിൽ മൂന്ന് പേർ കസ്റ്റഡിയിൽ. തട്ടിക്കൊണ്ട് പോയ സംഘത്തിൽപ്പെട്ടവരാണ് ഇവരെന്നാണ് സൂചന. ഇവരെ പോലീസ് ചോദ്യം ചെയ്തുവരികയാണ്.
തിരുവനന്തപുരം ശ്രീകണ്‌ഠേശ്വരത്തെ കാർ വാഷിംഗ് സെന്ററിന് സമീപത്ത് നിന്ന് രണ്ട് പേരെയും ശ്രീകാര്യത്ത് നിന്ന് ഒരാളെയുമാണ് പിടികൂടിയിട്ടുള്ളത്. ഇവരുമായി ബന്ധപ്പെട്ടുള്ള കൂടുതൽ വിവരങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല. സംഭവത്തിൽ നേരിട്ട് പങ്കുള്ളവരാണോ ഇവരെന്നകാര്യവും പരിശോധിക്കുന്നുണ്ട്.












