ഡെറാഡൂൺ: ഏതാനും മണിക്കൂറുകളുടെ മാത്രം ദൂരത്തിലാണ് ഇപ്പോൾ ഉത്തര കാശിയിലെ സിൽക്യാര തുരങ്കത്തിൽ കുടുങ്ങിയ 41 തൊഴിലകളികളും. 17 ദിവസത്തെ കാത്തിരിപ്പിനും പ്രാർത്ഥനകൾക്കുമൊടുവിൽ വളരെ കുറച്ച് മണിക്കൂറുകൾക്ക് അപ്പുറം മാത്രമാണ് രക്ഷാപ്രവർത്തനം ബാക്കി നിൽക്കുന്നത്. ഏറെ നാളത്തെ പരിശ്രമങ്ങൾക്കൊടുവിൽ രക്ഷാപ്രവർത്തകർ കുടുങ്ങിക്കിടക്കുന്ന തൊഴിലാളികളുടെ അടുത്തേക്ക് എത്തിക്കഴിഞ്ഞു. രാജ്യം മുഴുവൻ ഒരുപോലെ പ്രാർത്ഥനയോടെ, ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ദിവസങ്ങളായിരുന്നു കഴിഞ്ഞ് പോയത്. ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമിയും പ്രധാന മന്ത്രിയുടെ ഓഫീസിലെ ഉദ്യോഗസ്ഥരും പതിവായി അപകട സ്ഥലത്ത് എത്തുകയും സ്ഥിതിഗതികൾ വിലയിരുത്തുകയും ചെയ്തു. പ്രധാന മന്ത്രി നരേന്ദ്ര മോദി നിരന്തരം രക്ഷാപ്രവർത്തകരുമായും അധികുതരുമായും പ്രമദശത്തെ അവസ്ഥകൾ നിരീക്ഷിച്ചു. എൻഡിആർഎഫ്, എസ്ഡിആർഎഫ്, ഇന്ത്യൻ ആർമി, മറ്റ് സംസ്ഥാന, കേന്ദ്ര ഏജൻസികൾ എന്നിവ സ്ഥലത്ത് ഒത്ത് ചേർന്ന് രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. തുരങ്കത്തിൽ കുടുങ്ങിയ 41 തൊഴിലാളികളെ പുറത്തെത്തിക്കാനുള്ള രക്ഷാപ്രവർത്തനത്തിൽ പ്രധാന പങ്കു വഹിച്ച ചില വ്യക്തികൾ ഇവരാണ്. ഐഎഎസ് ഉദ്യോഗസ്ഥൻ നീരജ് ഖൈർവാൾ സിൽക്യാര ടണൽ തകർച്ചയുടെ നോഡൽ ഓഫീസറായി ചുമതലപ്പെടുത്തിയത് ഐഎഎസ് ഉദ്യോഗസ്ഥനായ നീരജ് ഖൈർവാളിനെയാണ്. കഴിഞ്ഞ 10 ദിവസമായി രക്ഷാപ്രവർത്തനങ്ങൾക്ക് അദ്ദേഹം മേൽനോട്ടം വഹിക്കുന്നു. അപകട സ്ഥലത്തെ ഓരോ അപ്ഡേറ്റുകളും അദ്ദേഹം ഓരോ മണിക്കൂറിലും മുഖ്യമന്ത്രിയുടെയും പ്രധാന മന്ത്രിയുടെയും ഓഫീസിൽ അറിയിക്കുന്നുണ്ടായിരുന്നു. ഉത്തരാഖണ്ഡ് സർക്കാരിന്റെ സെക്രട്ടറി കൂടിയാണ് അദ്ദേഹം. മൈക്രോ ടണലിംഗ് വിദഗ്ധൻ ക്രിസ് കൂപ്പർ പതിറ്റാണ്ടുകളുടെ അനുഭവസമ്പത്തുള്ള മൈക്രോ ടണലിംഗ് വിദഗ്ധനാണ് ക്രിസ് കൂപ്പർ, നവംബർ 18 നാണ് ടണൽ തകർന്ന സ്ഥലത്ത് എത്തിയത് സിവിൽ എഞ്ചിനീയറിംഗ് ഇൻഫ്രാസ്ട്രക്ചർ, മെട്രോ ടണലുകൾ, വലിയ ഗുഹകൾ, അണക്കെട്ടുകൾ, റെയിൽവേ, മൈനിംഗ് എന്നിങ്ങനെയുള്ള പദ്ദതികളിൽ വൈദഗ്ദ്ധ്യമുള്ള ചാർട്ടേഡ് എഞ്ചിനീയറാണ് അദ്ദേഹം. ഋഷികേശ് കർൺപ്രയാഗ് റെയിൽ പദ്ധതിയുടെ അന്താരാഷ്ട്ര കൺസൾട്ടന്റ് കൂടിയാണ് ക്രിസ് കൂപ്പർ. എൻഡിആർഎഫ് അംഗം ലഫ്റ്റനന്റ് ജനറൽ സയ്യിദ് അത് ഹസ്നൈൻ (റിട്ട) ഇന്ത്യൻ ആർമിയിൽ നിന്ന് വിരമിച്ച ലെഫ്റ്റനന്റ് ജനറലും എൻഡിഎംഎ ടീം അംഗവുമായ സയ്യിദ് അത്താ ഹസ്‌നൈൻ അയിരുന്നു ഉത്തരാഖണ്ഡ് തുരങ്കം തകർച്ചയിൽ ദേശീയ ദുരന്ത നിവാരണ അതോറിറ്റിയുടെ മേൽനോട്ടം വഹിച്ചിരുന്നത്. ലഫ്റ്റനന്റ് ജനറൽ ഹസ്‌നൈൻ മുമ്പ് ശ്രീനഗറിൽ വിന്യസിച്ചിരുന്ന ഇന്ത്യൻ ആർമിയുടെ ജിഒസി 15 കോർപ്‌സിൽ അംഗമായിരുന്നു. ടണലിംഗ് വിദഗ്ധൻ അർനോൾഡ് ഡിക്സ് ശാസ്‌ത്രീയ ഗവേഷകനും ഭൂഗർഭ തുരങ്ക വിദഗ്ധനുമാണ് അർനോൾഡ് ഡിക്‌സ്. അപകട സ്ഥലത്തെ ഹൊറിസോണ്ടൽ ഡ്രില്ലംഗിനായുള്ള ഓഗർ മെഷീന്റെ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിച്ചിച്ചിരുന്നത് അദ്ദേഹമാണ്. കുടുങ്ങിക്കിടക്കുന്ന 41 തൊഴിലാളികളെ പുറത്തെടുക്കുന്നതിനുള്ള ഏറ്റവും കാര്യക്ഷമമായ മാർഗം കണ്ടെത്താനായി ഡിക്‌സ് രക്ഷാപ്രവർത്തന സ്ഥലത്ത് പരിശോധന നടത്തിയിരുന്നു. റാറ്റ് ഹോൾ ഖനന വിദഗ്ധ സംഘം കുടുങ്ങിക്കിടക്കുന്ന തൊഴിലാളികളെ പുറത്തെടുക്കാൻ ഇടുങ്ങിയ 800 എംഎം പൈപ്പിലൂടെ മൈക്രോ ടണലിംഗ്, മാനുവൽ ഡ്രില്ലിംഗ്, എന്നിവയ്ക്ക് മേൽനോട്ടം വഹിക്കുന്നത് റാറ്റ് ഹോൾ ഖനന വിദഗ്ദരാണ്. മധ്യപ്രദേശിൽ നിന്ന് ആറ് റാറ്റ് ഹോൾ ഖനന വിദഗ്ധരാണ് എത്തിയത്. സംസ്ഥാന, കേന്ദ്ര ഏജൻസികൾ, പ്രാദേശിക ഡ്രില്ലിംഗ് വിദഗ്ധർ, പരിസ്ഥിതി വിദഗ്ധർ, എൻഡിആർഎഫ്, എസ്ഡിആർഎഫ് അംഗങ്ങൾ, ഇന്ത്യൻ സൈന്യം എന്നിങ്ങനെ വലിയൊരു ദൗത്യസേനയാണ് രക്ഷാപ്രവർത്തനത്തിന് ചുക്കാൻ പിടിക്കുന്നത്. വൈദ്യ സഹായത്തിനായി ഡോക്ടർമാരുടെ ഒരു ടീമും 41 കിടക്കകളുള്ള ഒരു ആശുപത്രിയും സജ്ജീകരിച്ചിട്ടുണ്ട്.
Discussion about this post