ലൈംഗിക പീഡന കേസിൽ പോലീസ് തിരയുന്ന പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെ ഒളിവിൽ കഴിയാൻ സഹായം നൽകിയ രണ്ടുപേർ അറസ്റ്റിൽ . രാഹുലിനെ ബംഗളൂരുവിൽ ഒളിവിൽകഴിയാൻ സഹായിച്ച ജോസ്, റെക്സ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. രക്ഷപ്പെടാൻ ഉപയോഗിച്ചഫോര്‍ച്യൂണര്‍ കാറും പൊലീസ് പിടിച്ചെടുത്തു.
കര്‍ണാടക, തമിഴ്നാട് അതിര്‍ത്തിയിലെ ബാഗല്ലൂരിലെ ഒളിവ് സങ്കേതത്തിൽ നിന്ന്ബെംഗളൂരുവിലേക്ക് രാഹുലിനെ എത്തിച്ചത് ഇവരാണെന്ന് പോലീസ് വ്യക്തമാക്കുന്നു . ഇരുവരെയുംചോദ്യം ചെയ്തശേഷം അറസ്റ്റ് രേഖപ്പെടുത്തി വിട്ടയച്ചു.
മലയാളിയായ ജോസ് വർഷങ്ങളായി ബംഗളൂരുവിലാണ് താമസം. റിയൽ എസ്റ്റേറ്റ് ബിസിനസ്നടത്തുന്ന ഇയാൾക്ക് കേരളത്തിലെയും ബംഗളൂരുവിലെയും കോൺഗ്രസ് നേതാക്കളുമായിഅടുത്ത ബന്ധമാണുള്ളത്. കർണാടകയിലെ വിവിധ ഫാം ഹൗസുകളിലും റിസോർട്ടുകളിലുമായിമാറി മാറിക്കഴിയുകയാണ് രാഹുലെന്നാണ് നിഗമനം.










Discussion about this post