ഇന്ത്യൻ ക്രിക്കറ്റ് താരം സ്മൃതി മന്ദാനയുമായുള്ള ബന്ധത്തിൽനിന്ന് പിന്മാറുകയാണെന്ന് വ്യക്തമാക്കി സംഗീത സംവിധായകൻ പലാഷ് മുച്ഛൽ.തെറ്റായതും അപകീർത്തികരവുമായ ഉള്ളടക്കം പ്രചരിപ്പിക്കുന്നവർക്കെതിരെ കർശനമായ നിയമനടപടി സ്വീകരിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഈ ദുഷ്‌കരമായ സമയത്ത് തന്നോടൊപ്പം നിന്നവർക്കെല്ലാം പലാഷ് നന്ദി പറയുകയും ചെയ്തു.
എന്റെ ജീവിതത്തിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന കാര്യങ്ങളിൽ നിന്ന് മുന്നോട്ട് പോകാനും എന്റെ വ്യക്തിപരമായ ബന്ധത്തിൽ നിന്ന് പിന്മാറാനും ഞാൻ തീരുമാനിച്ചു. എന്നെ സംബന്ധിച്ച് ഏറ്റവും പവിത്രമായ ഒന്നിനെക്കുറിച്ചുള്ള അടിസ്ഥാനരഹിതമായ പ്രചരണങ്ങളോട് ആളുകൾ ഇത്ര എളുപ്പത്തിൽ പ്രതികരിക്കുന്നത് കാണുന്നത് വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. എന്റെ ജീവിതത്തിലെ ഏറ്റവും ദുഷ്‌കരമായ ഘട്ടമാണിത്. എന്റെ വിശ്വാസങ്ങളിൽ ഉറച്ചുനിന്നുകൊണ്ട് ഞാൻ അതിനെ ഭംഗിയായി നേരിടും. ഗോസിപ്പുകളുടെ അടിസ്ഥാനത്തിൽ ഒരാളെ വിലയിരുത്തുന്നതിന് മുമ്പ് സമൂഹം എന്ന നിലയിൽ അതിനെക്കുറിച്ച് ചിന്തിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. അത്തരം വാർത്തകളുടെ ഉറവിടങ്ങൾ ഒരിക്കലും തിരിച്ചറിയാൻ കഴിയില്ല. നമ്മുടെ വാക്കുകൾ നമ്മൾ ചിന്തിക്കാത്ത വിധത്തിൽ മറ്റുള്ളവരെ മുറിവേൽപ്പിക്കുമെന്ന് പലാഷ് കുറിച്ചു.
വിവാഹം വേണ്ടെന്നുവച്ച വാർത്തപങ്കുവെച്ചതിനു പിന്നാലെ ഇൻസ്റ്റഗ്രാമിൽ പരസ്പരം അൺഫോളോ ചെയ്തിരിക്കുകയാണ് സ്മൃതിയും പലാഷും. നവംബർ പതിമൂന്നിനു നടക്കേണ്ടിയിരുന്ന വിവാഹം സ്മൃതിയുടെ അച്ഛന്റെ ആരോഗ്യപ്രശ്‌നങ്ങളേത്തുടർന്ന് മാറ്റിവെച്ചുവെന്നായിരുന്നു ആദ്യംവന്ന റിപ്പോർട്ടുകൾ. പിന്നാലെ പലാഷ് സ്മൃതിയെ വഞ്ചിച്ചതാണ് കാരണമെന്ന വാർത്തകളും വന്നിരുന്നു.










Discussion about this post