നിയമസഭ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള സെമി ഫൈനൽ തദ്ദേശ തിരഞ്ഞെടുപ്പിൻ്റെ കലാശക്കൊട്ട് ആവേശമാക്കി മുന്നണികള്‍. ആദ്യ ഘട്ടത്തില്‍ ജനവിധി തേടുന്ന ഏഴ് ജില്ലകളിലെ പരസ്യ പ്രചാരണത്തിനാണ് ഇന്ന് സമാപനമായത് . അവസാന മിനിറ്റിലും വിജയം ഉറപ്പിച്ചാണ് എല്ലാ മുന്നണികളും കളം വിട്ടത്.കലാശക്കൊട്ട് അവസാനിച്ചതോടെ നാളെ നിശബ്‌ദ പ്രചാരണമായിരിക്കും.
ഏഴ് ജില്ലകളിലാണ് ചൊവ്വാഴ്‌ച(ഡിസംബര്‍ 9 ) ജനങ്ങൾ വിധി എഴുതാനായി തയ്യാറെടുക്കുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം എന്നീജില്ലകളിലാണ് ആദ്യ ഘട്ട വോട്ടെടുപ്പ് നടക്കുന്നത്. ഡിസംബര്‍ 13ന് വോട്ടെണ്ണല്‍ നടക്കും.
സംസ്ഥാനത്തെ 1200 തദ്ദേശ ഭരണ സ്ഥാപനങ്ങളിലേക്കാണ് വോട്ടെടുപ്പ്. ഇതില്‍ 941 ഗ്രാമപഞ്ചായത്തുകളും 152 ബ്ലോക്ക് പഞ്ചായത്തുകളും 87 മുനിസിപ്പാലിറ്റികളും ആറ്കോര്‍പ്പറേഷനുകളും 14 ജില്ലാ പഞ്ചായത്തുകളും ഉള്‍പ്പെടുന്നു










Discussion about this post