ശ്രീനഗര്‍: 2023 ലോകകപ്പ് ക്രിക്കറ്റ് ഫൈനലിലെ ഇന്ത്യയുടെ തോല്‍വി ആഘോഷിച്ച ഏഴ് വിദ്യാര്‍ഥികള്‍ക്കെതിരെ കേസെടുത്ത് കശ്മീര്‍ പോലീസ്. ഇവര്‍ക്കെതിരെ യുഎപിഎ ചുമത്തിയാണ് നിലവില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അറസ്റ്റ് ചെയ്തിരിക്കുന്നത്. ലോകകപ്പിലെ ഇന്ത്യയുടെ തോല്‍വിയെ തുടര്‍ന്ന് പരസ്യമായി ആഘോഷിക്കുകയും ഇന്ത്യ വിരുദ്ധ മുദ്രാവാക്യം വിളിക്കുകയുമാണ് വിദ്യാര്‍ഥികള്‍ ചെയ്തത്.
അറസ്റ്റിലായ കശ്മീരി വിദ്യാര്‍ത്ഥികള്‍ ഷെര്‍-ഇ-കശ്മീര്‍ യൂണിവേഴ്സിറ്റി ഓഫ് അഗ്രികള്‍ച്ചറല്‍ സയന്‍സ് ആന്‍ഡ് ടെക്നോളജിയില്‍ പഠിക്കുന്നവരാണെന്ന് പോലീസ് പറഞ്ഞു. യുഎപിഎയുടെ 13-ാം വകുപ്പ് പ്രകാരമാണ് ഇവരെ അറസ്റ്റ് ചെയ്തിരിക്കുന്നത്. യുഎപിഎ വകുപ്പുകളിലെ ഏറ്റവും മൃദുവായ വകുപ്പാണ് ഇവര്‍ക്ക് മേല്‍ ചുമത്തിയിരിക്കുന്നതെന്നും പോലീസ് കൂട്ടിച്ചേര്‍ത്തു.
പാകിസ്താന് അനുകൂല മുദ്രാവാക്യവും ഇന്ത്യ വിരുദ്ധ മുദ്രാവാക്യവും വിളിച്ചതിന് വിദ്യാര്‍ഥികള്‍ക്കെതിരെ തെളിവ് സഹിതം പരാതി ലഭിച്ചിരുന്നതായി പോലീസ് വ്യക്തമാക്കി. ടീം ഇന്ത്യയെ പിന്തുണച്ചതിന് കുറ്റാരോപിതരായ വിദ്യാര്‍ത്ഥികള്‍ തന്നെ അപമാനിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായി പഞ്ചാബില്‍ നിന്നുള്ള വിദ്യാര്‍ഥിയാണ് പോലീസില്‍ പരാതിപ്പെട്ടത്. ഇവരുടെ ഇന്ത്യ വിരുദ്ധാ ആഹ്ലാദ പ്രകടനം പുറത്ത് നിന്ന് പഠിക്കാനെത്തിയ വിദ്യാര്‍ഥികളില്‍ ആശങ്കയും ഭയവും സൃഷ്ടിച്ചതായി പരാതിയില്‍ പറയുന്നു.
Discussion about this post