ലണ്ടന്‍: മെയ്ക്കപ്പ് കൂടിയെന്നാരോപിച്ച് പെണ്‍കുട്ടിയെ വനിതാ കണ്ടക്ടര്‍ ബസില്‍ നിന്ന് ഇറക്കിവിട്ടു. ഇംഗ്ലണ്ടിലെ ബിര്‍മിംഗ്ഹാമിലാണ് സംഭവം. സാഹ്റ സാദിഖ് എന്ന ഏഷ്യന്‍ വംശജയായ പെണ്‍കുട്ടിയ്ക്കാണ് ദുരനുഭവമുണ്ടായത്. പെണ്‍കുട്ടിയ്ക്ക് 35 പൗണ്ട് ഫൈനും കിട്ടി.
പ്രായം കുറച്ച് കുട്ടികളുടെ ടിക്കറ്റ് വാങ്ങാന്‍ അമിതമായി മെയ്ക്കപ്പ് ഇട്ടു എന്നാണ്് കണ്ടക്ടറുടെ വിചിത്രമായ ആരോപണം. അര്‍ഹതയില്ലാതെ കുട്ടികളുടെ ടിക്കറ്റില്‍ യാത്ര ചെയ്തതിനെ തുടര്‍ന്നാണ് ബസില്‍ നിന്ന് പുറത്താക്കിയതെന്നാണ് കണ്ടക്ടറുടെ വിശദീകരണം.
കൂട്ടുകാരോടൊപ്പം സിനിമ കാണാന്‍ ഇറങ്ങിയതായിരുന്നു പെണ്‍കുട്ടി. പ്രായം 15 ആണെന്ന് പറഞ്ഞപ്പോള്‍ അത് അംഗീകരിയ്ക്കാതെ തന്നോട് ഇറങ്ങിപ്പോകാന്‍ ആവശ്യപ്പെടുകയായിരുന്നു എന്നാണ് സാഹ്റ പറയുന്നത്. ബാക്കി ദൂരം നടന്നു പോകേണ്ടിയും വന്നു. ജനന തീയതി തെളിയിയ്ക്കുന്ന രേഖകളുമായി എപ്പോഴും യാത്ര ചെയ്യാന്‍ കഴിയുമോ എന്നും പെണ്‍കുട്ടി പറയുന്നു.
അതേ സമയം സംഭവത്തെക്കുറിച്ച് അന്വേഷിച്ച് വരുകയാണെന്ന് നാഷണല്‍ എക്സ്പ്രസ് ബസ് അധികൃതര്‍ പറഞ്ഞു.
Discussion about this post