ഇസ്ലാമാബാദ്: പാകിസ്താൻ അധീനകശ്മീരിലിൽ ഹിന്ദുവിശ്വാസികളുടെ പ്രതിഷേധങ്ങളും അടിച്ചമർത്തുന്നതായി പരാതി. യുനസ്‌കോ സംരക്ഷിത പട്ടികയിൽ ഉൾപ്പെട്ട ശാദരാപീഠം തകർത്തതിനെതിരെ പ്രതിഷേധിച്ച ഹിന്ദുക്കൾക്കെതിരെ ക്രൂരമായ നടപടികളാണ് ഉണ്ടാവുന്നതെന്നാണ് വിവരം. കേവലം ഒരു കോഫിഷോപ്പിനായി ക്ഷേത്രം തകർക്കരുതെന്നാണ് വിശ്വാസികളുടെ അഭ്യർത്ഥന. എന്നാൽ ഇത് തള്ളിയ പ്രാദേശികഭരണകൂടം കോടതിവിധിയോടെയാണ് എല്ലാം ചെയ്യുന്നതെന്നാണ് വിശദീകരണം നൽകിയിരിക്കുന്നത്.
സൈന്യത്തിനായി കോഫി ഷോപ്പ് നിർമ്മിക്കാനാണ് ശാരദാപീഠത്തിന്റെ പാക് അധീനകശ്മീരിലെ മതിലുകൾ പൊളിച്ചുമാറ്റിയത്. ഹിന്ദുമതത്തിന്റെ 51 ശക്തിപീഠങ്ങളിൽ ഒന്നായ ശാരദ പീഠം യുനെസ്‌കോയുടെ പട്ടികയിലും ഉൾപ്പെട്ടിട്ടുണ്ട്.
പിഒകെയുടെ തലസ്ഥാനമായ മുസാഫറാബാദിൽ നിന്ന് ഏകദേശം 150 കിലോമീറ്ററും ശ്രീനഗറിൽ നിന്ന് 130 കിലോമീറ്ററും അകലെയാണ് ക്ഷേത്രം ചെയ്യുന്നത്. ശാരദ ഹിന്ദുദേവതയായ സരസ്വതിയുടെ കശ്മീരി നാമം ആണെന്നാണ് ഐതിഹ്യം. ശാരദ പീഠം കുശാന സാമ്രാജ്യത്തിന്റെ കാലത്ത് നിർമ്മിക്കപ്പെട്ടതെന്നാണ് ചരിത്രകാരന്മാർ പറയുന്നത്.








