ശിവഗിരി: ഗിവഗിരി തീര്‍ത്ഥാടന സമ്മേളനം കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി ഉദ്ഘാടനം ചെയ്തി. ശ്രീനാരായണഗുരു മുന്നോട്ട് വെച്ച ആശയങ്ങള്‍ക്കും ദര്‍ശനങ്ങള്‍ക്കും ഏറ്റവും പ്രസക്തിയുള്ള കാലമാണിതെന്ന് അവര്‍ പറഞ്ഞു.
ശ്രീനാരായണഗുരുവിന്റെ ആശയങ്ങള്‍ ചിലര്‍ രാഷ്ട്രീയ ലക്ഷ്യമാക്കിയെന്നും അവര്‍ പറഞ്ഞു. ജാതിയുടെ ഭിന്നിപ്പിക്കാനുള്ള ശ്രമങ്ങളെ ഗുരുദര്‍ശനങ്ങള്‍ കൊണ്ട് നേരിടണം. രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി മഹത്തായ മൂല്യങ്ങള്‍ ബലികഴിപ്പിക്കരുത്. എല്ലാ മതങ്ങളുടെയും നല്ല കാര്യങ്ങള്‍ ഉള്‍കൊള്ളുന്നതാണ് ഗുരുദര്‍ശനം എന്നും സോണിയ ഗാന്ധി പറഞ്ഞു.
Discussion about this post