പാലക്കാട്: മുഖ്യമന്ത്രിയുടെ നവ കേരള സദസിനോടനുബന്ധിച്ചുള്ള പരിപാടിയിൽ അദ്ധ്യാപകര്‍ പങ്കെടുക്കണമെന്ന നിര്‍ദേശം വിവാദമായതോടെ വിശദീകരണവുമായി നല്ലേപ്പിള്ളി പഞ്ചായത്ത് സെക്രട്ടറി. ഇന്ന് ഉച്ചയ്ക്ക് നടക്കുന്ന കലാസദസിലും വിളംബര ജാഥയിലും പഞ്ചായത്തിലുള്ള സ്‌കൂളുകളിലെ മുഴുവന്‍ അദ്ധ്യാപകരും പങ്കെടുക്കണമെന്നായിരുന്നു പഞ്ചായത്ത് സെക്രട്ടറി നിർദേശം നൽകിയിരുന്നത്. എന്നാൽ, സംഭവം വിവാദമായതോടെ വൈകീട്ട് നാലിന് നടക്കുന്ന പരിപാടിയില്‍ പങ്കെടുക്കാനാണ് നിർദേശിച്ചിരിക്കുന്നതെന്നായിരുന്നു വിശദീകരണം.
നവകേരള സദസ്സിൽ നിർബന്ധിതമായി വിദ്യാർത്ഥികളെയും അംഗൻവാടി ജീവനക്കാരെയുമെല്ലാം പങ്കെടുപ്പിക്കുന്നത് സംബന്ധിച്ച് വിവാദങ്ങൾ നിലനിൽക്കെയാണ് പുതിയ ഉത്തരവ്. അതേസമയം, നവകേരള സദസ്സില്‍ പങ്കെടുത്ത കോണ്‍ഗ്രസ് നേതാവ് എപി മൊയ്തീനെ സസ്‌പെന്റ് ചെയ്തിരുന്നു. സംഘടനാവിരുദ്ധമായി പ്രവര്‍ത്തിക്കുകയും പാര്‍ട്ടിയ്ക്ക് അവമതിപ്പുണ്ടാക്കും ചെയ്തു എന്ന കാരണം നിരത്തിയാണ് കോണ്‍ഗ്രസ് മൊയ്തീനിനെ സസ്‌പെന്‍ഡ് ചെയ്തത്. മൊയ്തീനിന് താത്കാലികമായി പ്രാഥമിക അംഗത്വവും നഷ്ടമായി.
Discussion about this post