റാഫ: ഇസ്രായേലും ഹമാസും തമ്മിലുള്ള വെടിനിർത്തൽ ഉടമ്പടി ഒരു ദിവസത്തേക്ക് കൂടി നീട്ടാൻ തീരുമാനം. ആറ് ദിവസത്തെ വെടിനിർത്തൽ അവസാനിക്കാനിരിക്കെയാണ് പുതിയ തീരുമാനം. ഗാസയിൽ ബന്ദികളാക്കിയ കൂടുതൽ പേരെ മോചിപ്പിക്കാൻ മധ്യസ്ഥർ ശ്രമിച്ചതോടെയാണ് വെടിനിർത്തൽ ഉടമ്പടി തുടരാൻ തീരുമാനിച്ചതെന്ന് പ്രസ്താവനയിൽ പറഞ്ഞു. ഒക്ടോബർ ഏഴിന് ഇസ്രായേലിന്റെ മണ്ണിലേക്ക് കടന്നുകയറി ഹമാസ് ഭീകരർ 1400 പേരെ കൂട്ടക്കുരുതി ചെയ്തതോടെയാണ് യുദ്ധം ആരംഭിച്ചത്.
അതേസമയം, ഒമ്പത് സ്ത്രീകളും ഒരു കൗമാരക്കാരനും രണ്ട് തായ് പൗരന്മാരുമടക്കം 12 ബന്ദികളെ ഹമാസ് വിട്ടയച്ചു. ഇതിന് പിന്നാലെ 30 പലസ്തീൻ തടവുകാരെ ഇസ്രയേലും വിട്ടയച്ചു. ഇതോടെ വെള്ളിയാഴ്ച വെടിനിർത്തൽ നിലവിൽവന്നശേഷം ആകെ മോചിപ്പിക്കപ്പെട്ട ബന്ദികളുടെ എണ്ണം 81 ആയി.
മധ്യസ്ഥ ചർച്ച തുടരുകയാണെന്നും ബന്ദികളാക്കപ്പെട്ടവരുടെ മോചനം തുടരുന്നതുമായി ബന്ധപ്പെട്ടും മറ്റു കരാർ വ്യവസ്ഥകളുടേയും പശ്ചാത്തലത്തിൽ വെടിനിർത്തൽ തുടരുമെന്നും ഹാമാസ് പ്രസ്താവനയിൽ പറയുന്നു.
Discussion about this post