തിരുവനന്തപുരം : ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആര്‍ ബിന്ദുവിന്റെ വീട്ടിലേക്ക് യൂത്ത് കോൺഗ്രസ് പ്രതിഷേധ മാർച്ച് നടത്തി. മന്ത്രി ആർ ബിന്ദു രാജി വയ്ക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് യൂത്ത് കോൺഗ്രസിന്റെ പ്രതിഷേധ മാർച്ച്. കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ പുനര്‍നിയമനം സുപ്രിംകോടതി റദ്ദാക്കിയതാണ് ഉന്നത വിദ്യാഭ്യാസ മന്ത്രിക്ക് എതിരായുള്ള പ്രതിഷേധത്തിന് കാരണം.
ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു രാജിവയ്ക്കുന്നത് വരെ പ്രതിഷേധം തുടരുമെന്ന് യൂത്ത് കോൺഗ്രസ് വ്യക്തമാക്കി. മന്ത്രി നിയമലംഘനം നടത്തിയതായും ഇന്ന് തന്നെ രാജിവയ്ക്കണമെന്നും പ്രതിപക്ഷനേതാവ് വി ഡി സതീശനും വ്യക്തമാക്കി. പ്രതിപക്ഷത്തിന്റെ വാദങ്ങൾ സുപ്രീംകോടതി ശരി വെച്ചതായും അദ്ദേഹം അറിയിച്ചു.
കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ പുനര്‍നിയമനം സുപ്രിംകോടതി റദ്ദാക്കിയതോടെ കേരള സര്‍ക്കാരിന് കനത്ത തിരിച്ചടിയാണ് നേരിട്ടിരിക്കുന്നത്. പുനർ നിയമനം റദ്ദാക്കപ്പെട്ടതോടെ ഇനി
വി സി സ്ഥാനത്ത് ഡോ. ഗോപിനാഥ് രവീന്ദ്രന് തുടരാനാകില്ല. ഗവര്‍ണറുടെ വെളിപ്പെടുത്തല്‍ നിര്‍ണായകമാണെന്ന് സുപ്രീം കോടതി വിലയിരുത്തി. ചട്ടവിരുദ്ധമായാണ് ഗോപിനാഥ് രവീന്ദ്രനെ നിയമിച്ചതെന്നും സുപ്രിംകോടതി നിരീക്ഷിച്ചു. വി സി നിയമനത്തില്‍ സംസ്ഥാന സര്‍ക്കാര്‍ അനുചിതമായി ഇടപെട്ടെന്നും കോടതി ചൂണ്ടിക്കാട്ടി.
Discussion about this post