നൊബേൽ സമ്മാന ജേതാക്കൾ, ശാസ്ത്രജ്ഞർ, പ്രശസ്തമായ ബഹുരാഷ്ട്ര കമ്പനികളുടെ സിഇഒമാർ, രാഷ്ട്രീയക്കാർ തുടങ്ങി നിരവധി പ്രമുഖ വ്യക്തികൾ പഠിച്ചിറങ്ങുന്ന ചില പൊതു സർവകലാശാലകൾ ഉണ്ട്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച സർവകലാശാലകൾ ആയാണ് ഇവ അറിയപ്പെടുന്നത്. ഇത്തരത്തിൽ മികച്ച ചില സർവകലാശാലകളുടെ പട്ടിക ഇപ്പോൾ പുറത്തിറങ്ങിയിരിക്കുകയാണ്.
2,000 പ്രമുഖ വ്യക്തികളുടെ ബയോഡാറ്റകൾ വിശകലനം ചെയ്ത ശേഷമാണ് ഈ സർവകലാശാലകളെ മികച്ചതായി പട്ടികപ്പെടുത്തിയിരിക്കുന്നത്.
ഹാർവാർഡ് യൂണിവേഴ്സിറ്റി ആണ് മികച്ച സർവകലാശാലകളുടെ കൂട്ടത്തിൽ ഒന്നാമത് ഉള്ളത്.
അമേരിക്കയിലെ എട്ട് പ്രസിഡന്റുമാർ ഈ സർവകലാശാലയിലെ പൂർവ്വ വിദ്യാർത്ഥികളാണ്. സ്റ്റാൻഫോർഡ് യൂണിവേഴ്സിറ്റിയും പെൻസിൽവാനിയ യൂണിവേഴ്സിറ്റിയും യഥാക്രമം രണ്ടും മൂന്നും സ്ഥാനത്ത് ഉള്ളത്. വിദ്യാർഥികളെ പഠനത്തിൽ മികച്ചതാക്കുക എന്നതിലുപരി അവരെ മികച്ച അവസരങ്ങളിലേക്ക് നയിക്കുക എന്നുള്ളതാണ് ഈ സർവകലാശാലകൾ ലക്ഷ്യമിടുന്നതെന്ന് ഈ പഠന റിപ്പോർട്ട് വെളിപ്പെടുത്തുന്നു.
ടൈംസ് ഹയർ എഡ്യൂക്കേഷൻ വേൾഡ് യൂണിവേഴ്സിറ്റി റാങ്കിംഗ് 2024 ആണ് മികച്ച സർവ്വകലാശാലകളുടെ ഈ പുതിയ പട്ടിക തയ്യാറാക്കിയിട്ടുള്ളത്. അമേരിക്കയ്ക്ക് പുറത്തുള്ള സർവകലാശാലകളിൽ യുകെയിലെ ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയും കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയും ഇംപീരിയൽ കോളേജ് ഓഫ് ലണ്ടനും ആണ് ആദ്യ സ്ഥാനങ്ങളിൽ എത്തിയിട്ടുള്ളത്.









Discussion about this post