മുംബൈ: ബാങ്ക് ഓഫ് അമേരിക്ക, എൻഎ, എച്ച്ഡിഎഫ്സി ബാങ്ക് ലിമിറ്റഡ് എന്നീ ബാങ്കുകൾക്ക് പിഴ ചുമത്തി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. 10000 രൂപ വീതമാണ് മൂന്ന് ബാങ്കുകൾക്കും ആർബിഐ പിഴയീടാക്കിയിരിക്കുന്നത്. ഫോറിൻ എക്‌സ്‌ചേഞ്ച് മാനേജ്‌മെന്റ് ആക്ടിന്റെ (ഫെമ) ലിബറലൈസ്ഡ് റെമിറ്റൻസ് സ്‌കീമിന് കീഴിലുള്ള ആവശ്യകതകൾ റിപ്പോർട്ട് ചെയ്യാനുള്ള നിർദ്ദേശങ്ങൾ ലംഘിച്ചതിനാണ് ബാങ്ക് ഓഫ് അമേരിക്കയ്ക്ക് ചുമത്തിയിരിക്കുന്നതെന്ന് ആർബിഐ അറിയിച്ചു.
1999ലെ ഫെമയുടെ ലിബറലൈസ്ഡ് റെമിറ്റൻസ് സ്കീമിന് കീഴിൽ പ്രവാസികളിൽ നിന്നുള്ള നിക്ഷേപങ്ങൾ സ്വീകരിക്കുന്നതിനുള്ള നിർദ്ദേശങ്ങൾ ലംഘിച്ചതിനാണ് എച്ച്‌ഡിഎഫ്‌സി ബാങ്കിന് പിഴ. നവംബർ 30 വരെ ബാങ്കിന്റെ വിപണി മൂലധനം 11,83,000 കോടി രൂപയാണ്.
ആർബിഐയുടെ വിവിധ തരത്തിലുള്ള നിയന്ത്രണങ്ങൾ പാലിക്കാത്ത അഞ്ച് സഹകരണ ബാങ്കുകൾക്കും പിഴ ചുമത്തിയിട്ടുണ്ട്. അതേസമയം, റെഗുലേറ്ററി കംപ്ലയിൻസിലെ പോരായ്മകളെ അടിസ്ഥാനമാക്കിയുള്ളതാണ് പിഴകളെന്നും ഉപഭോക്താക്കളുമായുള്ള ഇടപാടുകളെ ഇത് ബാധിക്കിലെന്നും ആർബിഐ അറിയിച്ചു.
Discussion about this post