കൊല്ലം: ഓയൂർ തട്ടിക്കൊണ്ട് പോകൽ കേസിൽ കസ്റ്റഡിയിൽ ആയവരിൽ ഒരാളെ തിരിച്ചറിഞ്ഞ് ആറ് വയസ്സുകാരി. ചാത്തന്നൂർ സ്വദേശി പത്മകുമാറിനെയാണ് കുട്ടി തിരിച്ചറിഞ്ഞത്. സംഭവത്തിൽ പത്മകുമാറിന്റെ മൊഴി പോലീസ് രേഖപ്പെടുത്തുകയാണ്.
പത്മകുമാറിനൊപ്പം ഭര്യ കവിത, മകൾ അനുപമ എന്നിവരെയാണ് പിടികൂടിയിട്ടുള്ളത്. പത്മകുമാർ കുറ്റം സമ്മതിച്ചുവെന്നാണ് പുറത്തുവരുന്ന വിവരം. റെജിയും പത്മകുമാറും തമ്മിൽ സാമ്പത്തിക ഇടപാടുകൾ ഉണ്ടായിരുന്നുവെന്നും, ഇതുമായി ബന്ധപ്പെട്ട ചില പ്രശ്‌നങ്ങളാണ് തട്ടിക്കൊണ്ട് പോകലിൽ കലാശിച്ചത് എന്നുമാണ് സൂചന. സംഭവത്തിൽ ഭാര്യയ്‌ക്കോ മകൾക്കോ പങ്കില്ലെന്ന് പത്മകുമാർ മൊഴി നൽകിയിട്ടുണ്ടെന്നും വിവരമുണ്ട്. അടൂർ കെഎപി ക്യാമ്പിൽ എത്തിച്ചാണ് മൂന്ന് പേരെയും ചോദ്യം ചെയ്യുന്നത്.
കൊല്ലം സിറ്റി പോലീസിന്റെ ഷാഡോ ടീം ആണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്.തെങ്കാശി പുളിയറയിൽ ഹോട്ടലിൽ ഭക്ഷണം കഴിക്കാനെത്തിയപ്പോഴാണ് ഇവർ പിടിയിലായത്. ഇവർ സഞ്ചരിച്ച കാറും കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. സംഭവത്തിന് പിന്നാലെ കവിതയുടെ ഫോട്ടോ കുട്ടിയെ കാണിച്ചിരുന്നു. എന്നാൽ കുട്ടി തിരിച്ചറിഞ്ഞില്ല. പ്രതികൾ സഞ്ചരിച്ചതെന്ന് സംശയിക്കുന്ന ഓട്ടോറിക്ഷയുടെ ഡ്രൈവറെ അന്വേഷണ സംഘം കസ്റ്റഡിയിൽ എടുത്തിരുന്നു. ഇയാളുടെ മൊഴിയാണ് അന്വേഷണത്തിൽ നിർണായകമായത്.
Discussion about this post