കൊല്‍ക്കത്ത: പാര്‍ട്ടി അംഗങ്ങളുടെ ഗുണനിലവാരം ഉയര്‍ത്തുമെന്ന് സി.പി.എം മുന്‍ ജനറല്‍ സെക്രട്ടറിയും പി.ബി അംഗവുമായ പ്രകാശ് കാരാട്ട്. വി.എസ് അച്യുതാനന്ദന് നിയമസഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതടക്കമുള്ള കാര്യങ്ങളില്‍ ഉടന്‍ തീരുമാനമുണ്ടാകുമെന്ന് അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
പാര്‍ട്ടി അംഗങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്തും. പാര്‍ട്ടി കമ്മിറ്റികളില്‍ പ്രായപരിധി പരിഗണനയിലാണ്. വി.എസ് മത്സരിക്കുന്നടക്കമുള്ള കാര്യങ്ങളില്‍ ഉടന്‍ തീരുമാനം ഉണ്ടാകും. തെരഞ്ഞെടുപ്പില്‍ മത്സരത്തിക്കുന്നതില് പ്രായപരിധി പരിഗണനയില്‍ ഇല്ല. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ ആശങ്കകള്‍ ഉണ്ടാകില്ല.
മൂന്ന് വര്‍ഷം കൊണ്ട് വനിതാ അംഗങ്ങളുടെ എണ്ണം വര്‍ധിപ്പിക്കും. ഉള്‍പ്പാര്‍ട്ടി ജനാധിപത്യം ശ്ക്തമാക്കുന്നതിന് നടപടികള്‍ ശക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post