കറാച്ചി: ഇന്ത്യയും പാകിസ്ഥാനും വിദ്വേഷം വെടിയണമെന്ന് പാക് പ്രധാനമന്ത്രി നവാസ് ശരീഫ്. വിദ്വേഷം വെടിഞ്ഞ് ഇരുരാജ്യങ്ങള്‍ തമ്മിലുള്ള ചര്‍ച്ചകള്‍ തുടരണമെന്നും ശരീഫ് ആഗ്രഹം പ്രകടിപ്പിച്ചു. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ലാഹോര്‍ സന്ദര്‍ശനം ശുഭ സൂചകമാണ്. ലാഹോറിലെത്തിയ മോദി മണിക്കൂറുകളോളം തന്നോടൊപ്പം ചെലവഴിച്ചു.
ഇത്തരം നടപടികള്‍ ഇരുപക്ഷത്തു നിന്നും ഇനിയും ഉണ്ടാകുമെന്നും നവാസ് ശരീഫ് വ്യക്തമാക്കി. പാകിസ്ഥാനായി കുറച്ചു മണിക്കൂറുകള്‍ മാറ്റിവച്ച മോദിയ്ക്ക് ഷെരീഫ് നന്ദി പറയുകയും ചെയ്തു. ബലൂചിസ്ഥാനിലെ ഷോബ് വിമാനത്താവളത്തില്‍ മാദ്ധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോകത്തിലെ പല പ്രശ്‌നങ്ങളും ചര്‍ച്ചകളിലൂടെ പരിഹാരിച്ചിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഷെരീഫിന്റെ 66ആം ജന്മദിനവും കൊച്ചുമകളുടെ വിവാഹവും ഒത്തുചേര്‍ന്ന ക്രിസ്മസ് ദിനത്തിലാണ് മോദി പാകിസ്ഥാനില്‍ അപ്രതീക്ഷിത സന്ദര്‍ശനം നടത്തിയത്. അഫ്ഗാന്‍ സന്ദര്‍ശനങ്ങള്‍ക്ക് ശേഷം ഇന്ത്യയിലേക്ക് മടങ്ങവെ ലാഹോര്‍ സന്ദര്‍ശന വിവരം മോദി ട്വിറ്ററിലൂടെ പുറംലോകത്തെ അറിയിക്കുകയായിരുന്നു.
Discussion about this post