തിരുവനന്തപുരം: നിയമസഭാ മാർച്ചിനെ തുടർന്നുണ്ടായ സംഘർഷത്തിൽ ഇടത് എംപി എ എ റഹീമും, എം സ്വരാജും കുറ്റക്കാരെന്ന് കോടതി. കേസിൽ കോടതി വരും മണിക്കൂറിൽ വിധി പറയും. ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് നടത്തിയ മാർച്ചിൽ ഉണ്ടായ സംഘർഷത്തിലാണ് ഇരുവരും കുറ്റക്കാരെന്ന് കണ്ടെത്തിയത്.
യുഡിഎഫ് സർക്കാറിന്റെ വിദ്യാഭ്യാസ നയങ്ങൾക്കെതിരെ ആയിരുന്നു പ്രതിഷേധമാർച്ച്. എസ്എഫ്‌ഐക്കാർ നടത്തിയ മാർച്ച് ആയിരുന്നു സംഘർഷത്തിലേക്ക് വഴിമാറിയത്. മാർച്ച് പോലീസ് തടഞ്ഞതോടെ പ്രവർത്തകർ വ്യാപക ആക്രമണങ്ങൾ അഴിച്ചുവിടുകയായിരുന്നു. 150 ഓളം പ്രവർത്തകരാണ് പ്രതിഷേധ പരിപാടിയിൽ പങ്കെടുത്തത്.
പ്രവർത്തകർ പോലീസ് ബാരിക്കേട് തകർക്കുകയും വാഹനങ്ങൾ നശിപ്പിക്കുകയും ചെയ്തു. ഇതിൽ പൊതുമുതൽ നശിപ്പിച്ചതിനെതിരെ അടക്കമാണ് പോലീസ് കേസ് എടുത്തിരുന്നത്. മ്യൂസിയം പോലീസായിരുന്നു നടപടി സ്വീകരിച്ചത്. തിരുവനന്തപുരം ഒന്നാം ക്ലാസ്സ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി ആയിരുന്നു കേസ് പരിഗണിച്ചത്.
Discussion about this post