കഴിഞ്ഞ ദിവസം വി.ടി ബല്‍റാം ഹിന്ദുത്വവുമായി ബന്ധപ്പെട്ട് ഫേസ്ബുക്കിലിട്ട പോസ്റ്റിന് മറുപടിയായി സോഷ്യല്‍ മീഡിയയില്‍ ഹിന്ദുത്വവാദികളുടെ മറുപടി. വേദങ്ങളിലും, ഉരനിഷത്തുക്കളിലും ഇതിഹാസങ്ങളിലും, ശ്രുതികളിലും, സ്മൃതികളിലുമായുള്ള ലക്ഷക്കണക്കിന് ശ്ലോകങ്ങളില്‍ ഹിന്ദുത്വമെന്ന വാക്ക് കാണിച്ചു തരുമോ എന്നാണ് വി.ടി ബല്‍റാം ഫേസ്ബുക്കില്‍ ചോദിച്ചിരുന്നത്. എന്നാല്‍ ഭാരതീയ സംസ്ക്കാരത്തിന്റെ ഭാഗമായുള്ള ഏതെങ്കിലും സൃഷ്ടികളില്‍ ഹിന്ദു എന്ന പദം കാണിച്ചു തരുമോ എന്നാണ് ഇതിന് നല്കുന്ന മറുപടി.
ഹിന്ദു എന്ന വാക്ക് എവിടെ നിന്ന് ആവിര്‍ഭവിച്ചു എന്ന ചരിത്രം അറിയാതെയോ, മറച്ച് വെച്ചോ ആണ് ബല്‍റാമിന്റെ പോസ്റ്റ് എന്നാണ് ആരോപണം.
ഹിന്ദുവും ഹിന്ദുത്വവും തമ്മിലുള്ള ബന്ധം ഇസ്ലാമും, ഇസ്ലാമിക് സ്റ്റേറ്റും തമ്മിലുള്ളത് മാത്രമാണ്എന്ന പരാമര്‍ശവും വി.ടി ബല്‍റാം നേരത്തെ നടത്തിയിരുന്നു. ഇതിനെതിരെ രൂക്ഷമായ പ്രതിഷേധമാണ് ഹിന്ദുത്വ വാദികളില്‍ നിന്ന് ഉയരുന്നത്. വി.ടി ബല്‍റാം ഹിന്ദുക്കള്‍ക്കെതിരെ നടത്തുന്ന പ്രചരണങ്ങള്‍ക്ക് ശക്തമായ തിരിച്ചടി നല്‍കണമെന്നും ഇവര്‍ ആഹ്വാനം ചെയ്യുന്നു.
പിതാവ്-പിതൃത്വം, മാതാവ്-മാതൃത്തം, മനുഷ്യന്: മനുഷ്യത്തം എന്ന മാതൃകയില്‍ ഭാഷാപരമായല്ല, ഹിന്ദുത്തത്തെ മനസ്സിലാക്കേണ്ടതെന്നും, രാഷ്ട്രീയമായിട്ടാണെന്നും ബല്‍റാം പറയുന്നു.
അതേസമയം സംഘപരിവാര്‍ അല്ലാത്ത ഹിന്ദു മതവിശ്വാസികളുമായി ബന്ധപ്പെട്ട് ഹിന്ദുത്വം എന്ന വാക്ക് പ്രയോഗിക്കേണ്ടതില്ല എന്ന ബല്‍റാമിന്റെ കണ്ടെത്തല്‍ വിചിത്രമാണെന്നും ചിലര്‍ പറയുന്നു. ഹിന്ദുത്വം എന്ന വാക്ക് ഭീകരതയ്ക്ക് തീറെഴുതിയ ബല്‍റാം, ഇസ്്്ലാമികത എന്ന പ്രയോഗത്തെ ഇതേ രീതിയില്‍ തന്നെ വ്യാഖ്യാനിക്കുമോ എന്ന ചോദ്യവും ഉയരുന്നുണ്ട്.
ബല്‍റാമിന്റെ ഫേസ്ബുക്ക് പോസ്റ്റ്-
നാല് വേദങ്ങള്‍
ഇരുന്നൂറിലേറെ ഉപനിഷത്തുകള്‍
പതിനെട്ട് പുരാണങ്ങള്‍
രണ്ട് ഇതിഹാസങ്ങള്‍
വേദാന്തം, ഭഗവദ് ഗീത, ഭാഗവതം
ശ്രുതികള്‍, സ്മൃതികള്‍
.
.
.
ഇവയിലെല്ലാം കൂടി ലക്ഷക്കണക്കിന് ശ്ലോകങ്ങള്‍
ഇതിലേതെങ്കിലും ഒരു ശ്ലോകത്തില്‍ കാണിച്ചു തരാന്‍ കഴിയുമോ ഈ ‘ഹിന്ദുത്വം” എന്ന വാക്ക്?
1923ല്‍ ഹിന്ദു മഹാസഭാ നേതാവും പിന്നീട് മഹാത്മാഗാന്ധി വധക്കേസിലെ പ്രതിയുമായ വി.ഡി.സവര്‍ക്കര്‍ തന്റെ രാഷ്ട്രീയ പ്രത്യയശാസ്ത്രത്തിന് രൂപം നല്‍കുന്നത് വരെ ഈ വാക്കോ ആശയമോ നാം ഇന്ത്യക്കാര്‍ കേട്ടിട്ടില്ല. തന്റെ ‘ഹിന്ദുത്വം’ ഹിന്ദുമതത്തില്‍ നിന്ന് വ്യത്യസ്തമാണെന്ന് തെളിച്ചു പറയുന്നത് വേറാരുമല്ല, ഇതേ സവര്‍ക്കര്‍ തന്നെയാണ്.
ഹിന്ദുമതം ഒരു തുറന്ന ജീവിതരീതിയാണ്. നന്മയും തിന്മയും ഇടകലര്‍ന്ന, കാലാതിവര്‍ത്തിയും കാലഹരണപ്പെട്ടതുമായ ആശയങ്ങളെ ഉള്‍ക്കൊള്ളുന്ന ഒരു വിശ്വാസ, സാംസ്ക്കാരിക ധാരയാണത്. ത്യാജ്യ ഗ്രാഹ്യബുദ്ധിയോടെ സമീപിക്കാനും ആവശ്യമായത് എടുക്കാനും നിരന്തര നവീകരണത്തിന് സാധ്യതയുള്ളതുമായ സ്വാതന്ത്ര്യം അതിന്റെ സവിശേഷതയാണ്. എന്നാല്‍ ‘ഹിന്ദുത്വം’ ഹിന്ദുക്കളുടെ പേരു പറഞ്ഞുള്ള അപകടകരമായ മത രാഷ്ട്രവാദമാണ്. ഹിറ്റ് ലറുടെ ആര്യന് വംശ മേധാവിത്വ സിദ്ധാന്തമാണ് ചരിത്രത്തില്‍ അതിനുള്ള ആശയ സമാനത.
അതിനാല്‍ത്തന്നെ പിതാവ്: പിതൃത്ത്വം, മാതാവ്: മാതൃത്ത്വം, മനുഷ്യന്: മനുഷ്യത്ത്വം എന്ന മാതൃകയില്‍ ഭാഷാശാസ്ത്രപരമായല്ല ഹിന്ദുത്ത്വത്തെ മനസ്സിലാക്കേണ്ടത്, രാഷ്ട്രീയമായിട്ടാണ്. ടൈഗര്‍ ബിസ്ക്കറ്റും യഥാര്‍ത്ഥ ടൈഗറും തമ്മിലുള്ള ബന്ധം മാത്രമേ ഇവ തമ്മിലുള്ളൂ.
‘ഹിന്ദുത്വ’വാദികള്‍ക്ക് ആകെ അറിയാവുന്നത് അച്ഛനുമമ്മയേയും നാല് തലമുറ മുമ്പുള്ളവരേയുമൊക്കെ കേട്ടാലറക്കുന്ന തെറി വിളിച്ച് സ്വന്തം തലയിലേയും മനസ്സിലേയും അമേദ്യം ഫേസ്ബുക്ക് വാളില്‍ ഛര്‍ദ്ദിക്കുക എന്നത് മാത്രമാണ്. അവര്‍ ഉള്‍ക്കൊള്ളുന്ന ‘ആര്‍ഷ ഭാരത സംസ്കാര”ത്തിന് ആ.ഭാ.സം. എന്ന ചുരുക്കപ്പേര് വന്നത് വെറും യാദൃശ്ചികതയല്ല.
അതുമായി ബന്ധപ്പെട്ട് വിശദീകരണം നല്കുന്ന ഒരു പോസ്റ്റ്-
Discussion about this post