ന്യൂഡല് ഹി: രാജ്യത്ത് ആരുടെയെങ്കിലും ഉറപ്പ് പ്രവർത്തികമാകുമെങ്കിൽ അത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേത് മാത്രം ആയിരിക്കുമെന്ന് ബി ജെ പി അധ്യക്ഷൻ ജെ പി നദ്ദ, ജാതി രാഷ്ട്രീയത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്തെ വിഭജിക്കാനുള്ള കോൺഗ്രസിന്റെ ശ്രമങ്ങളെ രൂക്ഷമായ ഭാഷയിൽ വിമർശിച്ചു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മധ്യപ്രദേശ്, ഛത്തീസ്ഗഡ്, രാജസ്ഥാൻ എന്നിവിടങ്ങളിൽ പാർട്ടിയുടെ വിജയത്തിന് പ്രധാനമന്ത്രിക്ക് ക്രെഡിറ്റ് നൽകിയ ബി ജെ പി അധ്യക്ഷൻ , എല്ലാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനും പ്രധാനമന്ത്രി മോദി എല്ലായ്പ്പോഴും മുന്നിൽ നിന്ന് നയിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കി.
നിർണ്ണായകമായ നേതൃത്വം നൽകാനും കർഷകരെയും ദരിദ്രരെയും നിരാലംബരെയും ശാക്തീകരിക്കാനും മോദിജിക്ക് മാത്രമേ കഴിയൂ എന്ന് രാഷ്ട്രത്തിന് വ്യക്തമായി അറിയാം എന്ന സന്ദേശമാണ് തിരഞ്ഞെടുപ്പ് ഫലം നൽകുന്നതെന്നും ജെ പി നദ്ദ പറഞ്ഞു.
രാജ്യത്ത് ഒരു ഉറപ്പ് മാത്രമേ ഉള്ളൂ, അത് മോദിയുടെ ഉറപ്പാണ്” എന്ന് ഈ തിരഞ്ഞെടുപ്പ് വ്യക്തമാക്കുന്നു,” അദ്ദേഹം പറഞ്ഞു.
രാജ്യത്തെ ജാതിയുടെ പേരിൽ ഭിന്നിപ്പിക്കാനാണ് പ്രതിപക്ഷത്തിന്റെ ശ്രമമെന്നും അദ്ദേഹം ആരോപിച്ചു.
ഐ എൻ ഡി ഐ എ സഖ്യം ജാതീയത പ്രചരിപ്പിക്കാൻ ശ്രമിച്ചു, അവർ സമൂഹത്തെ വിഭജിക്കാൻ ശ്രമിച്ചു, പ്രീണന രാഷ്ട്രീയം ആണ് അവർ പുറത്തെടുത്തത്, എന്നാൽ രാഷ്ട്രം വികസനം തിരഞ്ഞെടുത്തു,” അദ്ദേഹം പറഞ്ഞു.
Discussion about this post