പത്തനംതിട്ട:നൂറാം വയസ്സില്‍ കന്നി മല ചവിട്ടി പാറുക്കുട്ടിയമ്മ . വയനാട് മൂന്നാനക്കുഴി പറയരുതോട്ടത്തില്‍ പാറുക്കുട്ടിയമ്മ (100) തന്റെ പേരക്കുട്ടികള്‍ക്കൊപ്പമാണ് ആദ്യമായി ശബരിമല ചവിട്ടിയത്. ആരുടെയും സഹായമില്ലാതെയും ഡോളിയില്‍ കയറാതെയും മല ചവിട്ടുകയും പതിനെട്ടാം പടി കയറിയതാണ് മുത്തശ്ശി മാളികപ്പുറം ആളുകളില്‍ ശ്രദ്ധയമായത്.
‘വളരെ കാലങ്ങളായുള്ള എന്റെ ആഗ്രഹമാണ് ഇന്നലെ നിറവേറിയത് ‘എന്ന് പാറുക്കുട്ടിയമ്മ പറഞ്ഞു. മണ്ഡലകാലം ആരംഭിച്ചപ്പോള്‍ തന്നെ മാല ഇട്ട് വ്രതമെടുത്ത് കെട്ടും നിറച്ചാണ് മുത്തശ്ശി മല കയറിയത്. നിരവധി ആളുക്കള്‍ അയ്യനെ തേടി മല കയറുന്നുണ്ടെങ്കിലും നൂറാം വയസ്സില്‍ ആദ്യമായിട്ടുള്ള മുത്തശ്ശിയുടെ ശബരിമല ദര്‍ശനം ഭക്തരില്‍ കൗതുകം നിറച്ചതായി ഗുരു സ്വാമിമാര്‍ അഭിപ്രായപ്പെട്ടു.
പമ്പ അയ്യപ്പ സേവ സംഘം ഓഫീസില്‍ മാളികപ്പുറത്തിനെ പൊന്നാട അണിയിച്ചുകൊണ്ട് സ്വീകരിച്ചു. സേവാ സംഘം ഭാരവാഹികളായ പ്രസാദ് കുഴികാല, പ്രകാശ് കോഴിക്കോട്, മണികണ്ഠന്‍ നായര്‍ കണ്ണൂര്‍, കൃഷ്ണകുമാര്‍ ചിറ്റൂര്‍, നരസിംഹ മൂര്‍ത്തി, രഘു, രാമചന്ദ്രന്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.











