ന്യൂഡല്‍ഹി:കുടിയേറ്റം കുറയ്ക്കുന്നതിന്റെ ഭാഗമായി രാജ്യത്ത് കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ബ്രിട്ടീഷ് ഭരണകൂടം. വിദേശ രാജ്യങ്ങളില്‍ നിന്ന് തൊഴില്‍ തേടി രാജ്യത്ത് എത്തുന്നവരുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തിലാണ് നടപടി. കുടിയേറ്റനിയന്ത്രണം കുറയ്ക്കുന്നതിന്റെ ഭാഗമായി വിസാ നിയമങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കുകയാണെന്ന് യു.കെ. പ്രധാനമന്ത്രി ഋഷി സുനക് അറിയിച്ചു. 2024ന്റെ ആദ്യ പകുതിയോടെ പുതിയ നിബന്ധനകള്‍ പ്രാബല്യത്തില്‍ വരും.
കെയറര്‍ ജോലിക്കെത്തുന്നവര്‍ക്ക് ഇനി മുതല്‍ കുടുംബാംഗങ്ങളെ ആശ്രിത വിസയില്‍ യുകെയിലേക്ക് കൊണ്ടുവരാന്‍ അനുവദിക്കില്ലെന്ന് യുകെ ആഭ്യന്തര സെക്രട്ടറി ജെയിംസ് ഹൗസ് ഓഫ് കോമണ്‍സില്‍ പ്രഖ്യാപിച്ചു.വിദഗ്ധ തൊഴിലുകളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് കുടുംബാംഗങ്ങളെ കൊണ്ടുവരാനുള്ള കുറഞ്ഞ ശമ്പള നിബന്ധന ഇപ്പോഴത്തെ 26,000 പൗണ്ടില്‍ നിന്ന് 38,700 പൗണ്ടായി വര്‍ദ്ധിപ്പിച്ചു. ഫാമിലി വിസ കാറ്റഗറിയില്‍ അപേക്ഷിക്കുന്നവര്‍ക്കും ഇതേ ശമ്പള നിബന്ധന തന്നെ ബാധകമായിരിക്കും. നിലവില്‍ അവര്‍ക്ക് 18,600 പൗണ്ടാണ് വേണ്ടിയിരുന്നത്. അതേസമയം ഇതിലൂടെ വിദ്യാര്‍ത്ഥികളുടെ ആശ്രിതരുടെ കുറവും മുന്‍വര്‍ഷത്തെ അപേക്ഷിച്ച് യുകെയിലേക്ക് വരുന്നവരുടെ എണ്ണം ഏകദേശം മൂന്ന് ലക്ഷത്തോളം കുറവായിരിക്കുമെന്ന്് ഹോം സെക്രട്ടറി പറഞ്ഞു .
ബ്രിട്ടീഷ് പൗരന്മാര്‍ക്കോ, രാജ്യത്ത് സ്ഥിരതാമസം ആക്കിയവര്‍ക്കോ വിദേശ രാജ്യങ്ങളില്‍ നിന്ന് തൊഴിലാളികളെ എത്തിക്കണമെങ്കില്‍ ഇനി കൂടുതല്‍ തുക ശമ്പളമായി നല്‍കേണ്ടി വരും. വിദേശ തൊഴിലാളികളുടെ വരുമാന പരിധി ഏകദേശം 50% വരെ വര്‍ദ്ധിക്കും.
കുടിയേറ്റം സംബന്ധിച്ച് ഓഫീസ് ഫോര്‍ നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് പുറത്തുവിട്ട കണക്കുകളെ തുടര്‍ന്നാണ് വിസ വെട്ടി കുറയ്ക്കല്‍ പ്രഖ്യാപിച്ചത്. യുകെയിലേക്കുള്ള കുടിയേറ്റം കൂടുതലാണെന്ന്് റിപ്പാര്‍ട്ട് സൂചിപ്പിക്കുന്നു. ഹെല്‍ത്ത് ആന്‍ഡ് കെയര്‍ വിസ അപേക്ഷകളിലും സ്‌പോണ്‍സേര്‍ഡ് സ്റ്റഡി വിസ ഗ്രാന്റുകളിലും ഈ വര്‍ദ്ധനവ് പ്രകടമാണ്. ഇതോടൊപ്പം വിദഗ്ധ തൊഴിലാളി, മെഡിക്കല്‍ പ്രൊഫഷണല്‍, വിദ്യാര്‍ത്ഥി വിഭാഗങ്ങളിലും ഏഷ്യന്‍ രാജ്യക്കാരുടെ എണ്ണം കൂടുതലാണെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു,
Discussion about this post