ഇസ്ലാമാബാദ്: പാകിസ്താനിൽ വീണ്ടും ഭീകരാക്രമണം. കുട്ടികൾ ഉൾപ്പെടെ ഏഴ് പേർക്ക് പരിക്കേറ്റു. ഖൈബർ പക്തുൻഖ്വയിൽ ചൊവ്വാഴ്ച രാവിലെയോടെയായിരുന്നു സ്‌ഫോടനം. പരിക്കേറ്റ ഏഴ് പേരും ആശുപത്രിയിൽ ചികിത്സയിലാണ്.
പെഷവാറിലെ സ്‌കൂളിന് സമീപം ആയിരുന്നു സംഭവം. റോഡരികിൽ ഭീകരർ സ്ഥാപിച്ചിരുന്ന ബോംബ് പൊട്ടിത്തെറിച്ചുവെന്നാണ് ദൃക്‌സാക്ഷികൾ പറയുന്നത്. സംഭവ സമയം വിദ്യാർത്ഥികൾ സ്‌കൂളിലേക്ക് എത്തിക്കൊണ്ടിരിക്കുകയായിരുന്നു. വിദ്യാർത്ഥികളുമായി രക്ഷിതാക്കളും എത്തുന്നുണ്ടായിരുന്നു. ഇതിനിടെയാണ് സ്‌ഫോടനം ഉണ്ടായത്.
പരിക്കേറ്റവർ ലേഡി റീഡിംഗ് ആശുപത്രിയിലാണ് ചികിത്സയിൽ കഴിയുന്നത്. ഇവരിൽ എട്ട് വയസ്സുള്ള കുട്ടിയുടെ നില അതീവ ഗുരുതരമാണ്. ബാക്കിയുള്ള ആറ് പേരും അപകടനില തരണം ചെയ്തു. സംഭവത്തിൽ പോലീസ് ഊർജ്ജിത അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്വം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല. പ്രദേശം സുരക്ഷാ സേന വളഞ്ഞിരിക്കുകയാണ്.
Discussion about this post