സമ്പന്നരുടെ പട്ടികയിൽ വീണ്ടും തിരിച്ച് കയറി ഗൗതം അദാനി. യുഎസ് ഷോർട്ട്‌സെല്ലർ ഹിൻഡൻബർഗ് റിസർച്ചിന്റെ റിപ്പോർട്ടിനെ തുടർന്നു തകർന്നടിഞ്ഞ അദാനി സാമ്രാജ്യം വീണ്ടും ഗംഭീര തിരിച്ചുവരവാണ് നടത്തിയിരിക്കുന്നത്. കഴിഞ്ഞ ആഴ്ച്ചയിൽ അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനിയുടെ ആസ്തി 10 ബില്യൺ ഡോളർ വർദ്ധിച്ചതായാണ് റിപ്പോർട്ടുകൾ പറയുന്നത്. ബ്ലൂംബെർഗ് ബില്യണയേഴ്സ് ഇൻഡക്സ് പ്രകാരം അദാനിയുടെ നിലവിലെ ആസ്തി 70.3 ബില്യൺ ഡോളറാണ്. സമ്പന്ന പട്ടികയിൽ 16-ാം സ്ഥാനത്താണ് അദാനി.
പട്ടികയിൽ ആദ്യ 20 ൽ ഇടം നേടുന്ന രണ്ടാമത്തെ ഇന്ത്യൻ ശതകോടീശ്വരനാണ് അദാനി. 904 ബില്യൺ ഡോളറിന്റെ ആസ്തിയുമായി പട്ടികയിൽ 13 -ാം സ്ഥാനത്തുള്ള റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിയെ (Mukesh Ambani), അദാനി ഉടൻ മറികടക്കുമെന്നാണ് വിലയിരുത്തൽ.
യുഎസ് ആസ്ഥാനമായുള്ള ഷോർട്ട് സെല്ലറായ ഹിൻഡൻബർഗ് റിസർച്ചിന്റെ റിപ്പോർട്ട് പുറത്ത് വന്നതോടെ ഗൗതം അദാനിയുടെ ആസ്തി കുത്തനെ കുറഞ്ഞിരുന്നു. ശ്രീലങ്കയിലെ തുറമുഖ പദ്ധതിക്ക് വായ്പ നൽകുന്നതിന് മുമ്പ് അദാനി ഗ്രൂപ്പിനെതിരായ ആരോപണങ്ങൾ പരിശോധിച്ചിരുന്നുവെന്ന് ഡിഎഫ്‌സി റിപ്പോർട്ട് പറയുന്നു.
Discussion about this post