ഗുവാഹട്ടി: അസമിൽ ഭൂചലനം. തലസ്ഥാനമായ ഗുവാഹട്ടിയിൽ പുലർച്ചെ 5.42 ഓടെയായിരുന്നു ഭൂചലനം. ഭൂചലനത്തിൽ ആളപായമോ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല. റിക്ടർ സ്കെയിലിൽ 3.5 തീവ്രതയാണ് രേഖപ്പെടുത്തിയത്.
കഴിഞ്ഞയാഴ്ച ലഡാക്കിലും ഭൂചലനം ഉണ്ടായിരുന്നു. റിക്ടർ സ്കെയിലിൽ 3.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ലഡാക്കിൽ ഉണ്ടായത്. ഡിസംബർ 2 രാവിലെ 8.25 ഓടെയായിരുന്നു ഭൂചലനം.
കഴിഞ്ഞ മാസം മഹാരാഷ്ട്രയിലും ഭൂചലനം ഉണ്ടയിരുന്നു. ഇന്ത്യൻ മഹാസമുദ്ര മേഖലയിലും അറബിക്കടലിന്റെ തീരങ്ങളിലും തുടർച്ചയായ ഭൂചലനങ്ങൾ ഉണ്ടാകുന്നത് ആശങ്കയുണർത്തുന്നുണ്ട്. എന്നാൽ ഭൂചലനങ്ങളിൽ ആളപായമോ നാശനഷ്ടങ്ങളോ രേഖപ്പെടുത്താത്തതും സുനാമി മുന്നറിയിപ്പ് പുറപ്പെടുവിക്കാത്തതും ആശ്വാസകരമാണ്.
Discussion about this post