മറ്റ് പിന്നാക്ക വിഭാഗങ്ങളുടെ ക്ഷേമത്തിന് വേണ്ടി പ്രവൃത്തിച്ചതിന്റെ ചരിത്രമെടുത്താൽ സമൂഹത്തിന് “ഏറ്റവും വലിയ ദ്രോഹം” ചെയ്തത് കോൺഗ്രസ് ആണെന്ന് വ്യക്തമാക്കി ആഭ്യന്തരമന്ത്രി അമിത് ഷാ. ഓ ബി സി വിഭാഗങ്ങളുടെ മൊത്തത്തിലുള്ള വികസനത്തിനായി അക്ഷീണം പ്രവർത്തിച്ചത് പ്രധാനമന്ത്രി നരേന്ദ്ര മോദി മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ചരിത്രപരമായി, പിന്നാക്ക വിഭാഗങ്ങളുടെ ക്ഷേമത്തെ കോൺഗ്രസ് എതിർത്തിരുന്നുവെന്നും അത്തരം സമുദായങ്ങൾക്ക് വേണ്ടി അധരസേവനം നടത്തുക മാത്രമാണ് കോൺഗ്രസ് ചെയ്തതെന്നും ഷാ ആരോപിച്ചു. “ഞാൻ ഇത് പൂർണ്ണ ഉത്തരവാദിത്തത്തോടെയാണ് പറയുന്നത്, ഇത് ചരിത്ര സത്യമാണ്. പിന്നാക്ക വിഭാഗങ്ങളുടെ ക്ഷേമത്തെ ഏതെങ്കിലും പാർട്ടി എതിർത്തിട്ടുണ്ടെങ്കിൽ അത് കോൺഗ്രസാണെന്നും അദ്ദേഹം പറഞ്ഞു.
പല കോൺഗ്രസ് നേതാക്കളും ‘പിന്നാക്ക വിഭാഗം’ എന്ന് മന്ത്രിച്ചു കൊണ്ടാണ് നടക്കുന്നത്. പിന്നാക്ക വിഭാഗങ്ങളുടെ പേര് പറഞ്ഞാണ് ചില കോൺഗ്രസ് നേതാക്കൾ ഗ്രാമസഭകൾ സന്ദർശിക്കുന്നത്. അവരുടെ പാർട്ടി എന്താണ് ചെയ്തതെന്ന് അവർക്കറിയില്ല. കലേൽക്കർ റിപ്പോർട്ട് ആരാണ് പൂഴ്ത്തി വച്ചത് എന്ന് നിങ്ങൾക്ക് അറിയാമോ, അമിത് ഷാ ചോദിച്ചു
സാമൂഹികമായും വിദ്യാഭ്യാസപരമായും പിന്നാക്കം നിൽക്കുന്നവരുടെ അവസ്ഥകൾ അന്വേഷിക്കാൻ രൂപീകരിച്ച കാകാസാഹേബ് കലേൽക്കർ കമ്മിഷൻ റിപ്പോർട്ട് വൈകിപ്പിച്ചത് കോൺഗ്രസ് സർക്കാരാണ് ആഭ്യന്തരമന്ത്രി പറഞ്ഞു.
എന്തിന് കൂടുതൽ പറയുന്നു, ഓ ബി സി വിഭാഗങ്ങൾക്ക് സംവരണം ഏർപ്പെടുത്തിയ മണ്ഡൽ കമ്മീഷൻ റിപ്പോർട്ട് പോലും നടപ്പിലാക്കിയത് കോൺഗ്രസ് അധികാരത്തിൽ നിന്നും പുറത്തായതിന് ശേഷമാണ്. അമിത് ഷാ വ്യക്തമാക്കി.
രാജ്യവ്യാപകമായി ജാതി സെൻസസ് നടത്താൻ കോൺഗ്രസ് കൂടുതൽ പ്രേരിപ്പിക്കുന്ന സമയത്താണ് അമിത് ഷാ പിന്നോക്ക വിഭാഗത്തെ കോൺഗ്രസ് സഹായിച്ചിട്ടേ ഇല്ല എന്ന് വ്യക്തമാക്കുന്ന അമിത് ഷായുടെ തുറന്നു പറച്ചിലുകൾ വന്നിരിക്കുന്നത്.
ജാതിയുടെയും മതത്തിന്റെയും പേരിൽ രാജ്യത്തെ വിഭജിക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നതെന്ന് ബി ജെ പി യുടെ ആരോപണത്തെ സാധൂകരിക്കുന്നതാണ് അമിത് ഷാ ഇപ്പോൾ പുറത്ത് വിട്ടിരിക്കുന്ന വിവരങ്ങൾ
Discussion about this post