തിരുവനന്തപുരം: യുവ ഡോക്ടർ ഷഹന ആത്മഹത്യ ചെയ്ത സംഭവത്തിൽ അറസ്റ്റിലായ ഡോ. റുവൈസിനെതിരെ നടപടിക്കൊരുങ്ങി ആരോഗ്യ സർവകലാശാല. റുവൈസിനെതിരായ കുറ്റം തെളിഞ്ഞാൽ, ഇയാളുടെ മെഡിക്കൽ ബുരുദം റദ്ദാക്കുമെന്ന് ആരോഗ്യ സർവകലാശാല അറിയിച്ചു. സംഭവത്തെ തുടർന്ന് റുവൈസിനെ കോളേജ് സസ്‌പെന്‍ഡ് ചെയ്തിരുന്നു.
അതേസമയം, സംഭവത്തില്‍ അന്വേഷണം നടത്തി കര്‍ശന നടപടി സ്വീകരിക്കാന്‍ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ക്കും വനിത ശിശുവികസന വകുപ്പ് ഡയറക്ടര്‍ക്കും മന്ത്രി വീണാ ജോര്‍ജ് നിര്‍ദേശം നല്‍കിയിരുന്നു. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോക്ടർ റുവൈസിനെ സസ്‌പെന്‍ഡ് ചെയ്തത്.
Discussion about this post