ന്യൂഡൽഹി: ഇന്ത്യയുടെ സ്വപ്ന പദ്ധതിയായ അയോദ്ധ്യ വിമാനത്താവളത്തിന്റെ നിർമാണം ഈ മാസം അവസാനത്തോടെ പൂർത്തിയാക്കുമെന്ന് കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ. ബുള്ളറ്റ് ട്രെയിൻ പദ്ധതിയുടെ ആദ്യ ഭാഗം മൂന്ന് വർഷത്തിനുള്ളിൽ രാജ്യത്തിന് സമർപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു.
‘അടുത്തിടെ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനൊപ്പം അയോദ്ധ്യ വിമാനത്താവള പദ്ധതിയുടെ പുരോഗതികൾ നിരീക്ഷിച്ചിരുന്നു. ഈ മാസം അവസാനത്തോടെ അയോധ്യ വിമാനത്താവളം പൂർണമായും സജ്ജമാകും. വിമാന പ്രവർത്തനങ്ങളോടൊപ്പം വിമാനത്താവളത്തിന്റെ ഉദ്ഘാടനവും പ്രധാനമന്ത്രി നരേന്ദ്ര മോദി നിർവഹിക്കും’- കേന്ദ്രമന്ത്രി വ്യക്തമാക്കി.
രാജ്യത്ത് ഇപ്പോൾ 23 വന്ദേ ഭാരത് ട്രെയിനുകൾ സർവീസ് നടത്തുന്നുണ്ട് ഇവയുടെ എണ്ണം 2047 ഓടെ 4500ലേക്ക് എത്തിക്കാനാണ് കേന്ദ്ര സർക്കാരിന്റെ ലക്ഷ്യം. ട്രെയിനുകളിൽ നിന്നുള്ള കാർബണിന്റെ പുറന്തള്ളൽ കുറയ്ക്കുന്നതിനായി സർക്കാർ പ്രവർത്തിക്കും. വരും വർഷങ്ങളിൽ ഇത് പൂജ്യത്തിലേക്ക് എത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
2013-14 ലെ റെയിൽവേ ബജറ്റ് 29,000 കോടി രൂപയായിരുന്നു. എന്നാൽ ഇപ്പോൾ 2 ലക്ഷം 40,000 കോടി രൂപയാണ് ഇന്ത്യയുടെ റെയിൽവേ ബജറ്റ്. കഴിഞ്ഞ ഒൻപത് വർഷത്തിനിടെ ഒൻപത് തവണയാണ് ബജറ്റ് വർദ്ധിപ്പിച്ചത്. 2014ന് മുമ്പ് ഇന്ത്യയിൽ നേതൃപാടവത്തിന്റെയും ലക്ഷത്തിന്റെയും കുറവുണ്ടായിരുന്നു. എന്നാൽ, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വരവോടെ, ഇന്ത്യ വളർച്ചയുടെ പുതിയ ഘട്ടത്തിലേക്ക് നീങ്ങി. ഇന്ത്യൻ റെയിൽവേ സംവിധാനം ലോകത്തിൽ വച്ച് ഏറ്റവും വേഗത്തിൽ വളരുന്നെന്നും അദ്ദേഹം വ്യക്തമാക്കി. രാജ്യത്തെ ഏറ്റവും അവഗണിക്കപ്പെട്ട ഭാഗങ്ങളായ ജമ്മു കശ്മീർ, വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ എന്നിവ രാജ്യത്തിന്റെ വികസനത്തിന്റെ കേന്ദ്രമാക്കി പ്രധാനമന്ത്രി മാറ്റി. ജമ്മു കശ്മീരിനെ രാജ്യത്തിന്റെ കിരീടമാക്കിയെന്നും അദ്ദേഹം വ്യക്തമാക്കി.
Discussion about this post