ന്യൂഡൽഹി : ഏറെ ജനപ്രിയമായ പാചക റിയാലിറ്റി ഷോ മാസ്റ്റർ ഷെഫ് ഇന്ത്യയുടെ ഏറ്റവും പുതിയ സീസണിലെ കിരീടം സ്വന്തമാക്കി 24 കാരനായ മുഹമ്മദ് ആഷിഖ്. മംഗലാപുരം നിവാസിയായ മുഹമ്മദ് ആഷിഖ് മാസ്റ്റർ ഓഫ് ഇന്ത്യ ആയി തിരഞ്ഞെടുക്കപ്പെടുന്ന ആദ്യ ദക്ഷിണേന്ത്യക്കാരൻ കൂടിയാണ്. മംഗലാപുരത്ത് ‘കുൽക്കി ഹബ്’ എന്ന പേരിൽ ഒരു ജ്യൂസ് കട നടത്തുന്നയാളാണ് മുഹമ്മദ് ആഷിഖ്.
ഹോട്ടൽ മാനേജ്മെന്റ് പഠനം വലിയ സ്വപ്നമായിരുന്നെങ്കിലും വീട്ടിലെ സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം അതിന് കഴിയാതെ പോയ വ്യക്തിയാണ് മുഹമ്മദ് ആഷിഖ്. 24 വയസ്സുള്ള ഈ യുവാവിന്റെ ജ്യൂസ് കടയിൽ നിന്നുമുള്ള വരുമാനമാണ് കുടുംബത്തിന്റെ പ്രധാന ആശ്രയം. ഹോട്ടൽ മാനേജ്മെന്റ് പഠനത്തിന് സാധിക്കാതെ പോയെങ്കിലും പാചകത്തോട് ഏറെ താല്പര്യമുള്ളതിനാൽ വിവിധ വിഭവങ്ങളുടെ പാചകം ആഷിഖ് ഇന്റർനെറ്റിലൂടെയും മറ്റും പഠിച്ചെടുത്തിരുന്നു.
സ്വപ്ന തുല്യമായ നേട്ടമാണ് മുഹമ്മദ് ആഷിഖിന് മാസ്റ്റർ ഷെഫ് ഇന്ത്യ കിരീടത്തിലൂടെ സ്വന്തമായിരിക്കുന്നത്. മാസ്റ്റർ ഷെഫ് ഇന്ത്യ എന്ന മിലിറ്റി ഷോയുടെ എട്ടാം സീസണിലെ വിജയിയാണ് മുഹമ്മദ് ആഷിഖ്. കഴിഞ്ഞ സീസണിൽ അയോഗ്യത നേരിട്ട ആഷിഖ് ഈ സീസണിൽ പുതിയ നിശ്ചയദാർഢ്യത്തോടെ മടങ്ങിയെത്തിയാണ് കഠിന പരിശ്രമത്തിലൂടെ കിരീടനേട്ടം സ്വന്തമാക്കിയത്.










Discussion about this post