ന്യൂഡല്‍ഹി:സോണിയ ഗാന്ധിയുടെ പിറന്നാള്‍ ദിനത്തില്‍ ആശംസകള്‍. ദീര്ഘായുസ്സോടെയും ആരോഗ്യത്തോടെയും ഇരിക്കാന്‍ ദൈവം അനുഗ്രഹിക്കട്ടേ എന്ന് നരേന്ദ്ര മോദി ആശംസിച്ചു. ദീര്ഘായുസോടെയും ആരോഗ്യ ജീവിതത്താലും അനുഗ്രഹിക്കപ്പെടട്ടെയെന്ന് പ്രധാനമന്ത്രി കുറിച്ചു. എക്സിലൂടെയായിരുന്നു പ്രധാനമന്ത്രിആശംസ അറിയിച്ചത്.
കൂടാതെ കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ ആശംസകള്‍ അറിയിച്ചു. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെ അവകാശങ്ങള്‍ക്കുവേണ്ടിയുള്ള അക്ഷീണ വക്താവ് എന്നാണ് ഖാര്‍ഗെ സോണിയ ഗാന്ധിയെ വിശേഷിപ്പിച്ചത്.ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ ,തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന് , എന്നിവരും ആശംസകള്‍ അറിയിച്ചിരുന്നു.
ദീര്‍ഘകാലം കോണ്‍ഗ്രസിന്റെ അമരത്തു നിന്ന സോണിയാ ഗാന്ധി ആരോഗ്യ പ്രശ്നങ്ങളെത്തുടര്‍ന്ന് ഏതാനും വര്‍ഷമായി പാര്‍ട്ടിയുടെ സജീവ ചുമതലകളില്‍ നിന്നും ഔദ്യോഗികമായി ഒഴിഞ്ഞുനില്‍ക്കുകയാണ്. തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡിയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ സോണിയ കഴിഞ്ഞ ദിവസം പങ്കെടുത്തിരുന്നു.
Discussion about this post