കാലാവസ്ഥാ വ്യതിയാനത്തിനെതിരെ പ്രവർത്തിക്കുന്ന രാജ്യങ്ങളുടെ പ്രവർത്തന റിപ്പോർട്ടിൽ, സ്ഥാനം മെച്ചപ്പെടുത്തി ഭാരതം. കഴിഞ്ഞ തവണ പുറത്ത് വിട്ട റിപ്പോർട്ടിൽ എട്ടാം സ്ഥാനത്ത് ഉണ്ടായതിൽ നിന്നും ഒരു സ്ഥാനം ഉയർന്ന് ഏഴാമതായാണ് ഇപ്പോൾ ഭാരതം.
ഇന്ത്യ ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള രാജ്യമാണെങ്കിലും, പ്രതിശീർഷ ബഹിർഗമനം താരതമ്യേന കുറവാണ്. പ്രതിശീർഷ ഹരിത ഗൃഹ വാതക വിഭാഗത്തിൽ, രാജ്യം 2 ഡിഗ്രി സെൽഷ്യസിൽ താഴെയുള്ള മാനദണ്ഡം കൈവരിക്കാനുള്ള പാതയിലാണെന്ന് ഞങ്ങളുടെ ഡാറ്റ കാണിക്കുന്നു,ക്ലൈമറ്റ് ചേഞ്ച് പെർഫോമൻസ് ഇൻഡക്സ് റിപ്പോർട്ട് പറയുന്നു.
ഉയർന്ന തലത്തിലുള്ള COP28 വേൾഡ് ക്ലൈമറ്റ് ആക്ഷൻ ഉച്ചകോടിയുടെ ഉദ്ഘാടന ചടങ്ങിൽ സംസാരിക്കവേ, COP33 ഉച്ചകോടി 2028-ൽ ഇന്ത്യ ആതിഥേയത്വം വഹിക്കുമെന്ന് നിർദ്ദേശിക്കുകയും 2030 ഓടെ ബഹിർഗമന തീവ്രത 45 ശതമാനം കുറയ്ക്കുമെന്ന് പ്രതിജ്ഞയെടുക്കുകയും ചെയ്തു.
2070 ഓടെ ഇന്ത്യയുടെ നെറ്റ് സീറോ എമിഷൻ ലക്ഷ്യത്തിന്റെ ഭാഗമായി ഫോസിൽ ഇതര ഇന്ധനങ്ങളുടെ വിഹിതം 50 ശതമാനമായി ഉയർത്തുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു.
പരിസ്ഥിതിയും സമ്പദ്‌വ്യവസ്ഥയും തമ്മിലുള്ള സന്തുലിതാവസ്ഥയുടെ മികച്ച ഉദാഹരണമാണ് ഇന്ത്യ ലോകത്തിന് മുന്നിൽ പ്രദർശിപ്പിക്കുന്നത് . ലോകജനസംഖ്യയുടെ 17 ശതമാനം ഇന്ത്യയിലാണെങ്കിലും, ആഗോള കാർബൺ ബഹിർഗമനത്തിൽ രാജ്യത്തിൻറെ സംഭാവന വെറും 4 ശതമാനത്തിൽ താഴെയാണ്. എൻ ഡി സി ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനുള്ള പാതയിലുള്ള ലോകത്തിലെ ചുരുക്കം ചില സമ്പദ്‌വ്യവസ്ഥകളിലൊന്നാണ് ഇന്ത്യ, ”പ്രധാനമന്ത്രി തന്റെ ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.
Discussion about this post