അസഹിഷ്ണുത വിഷയത്തില്‍ ഏറെ തര്‍ക്കങ്ങള്‍ക്ക് രാജ്യം സാക്ഷിയായതാണ്. അതേ സമയം രാജസ്ഥാനിലെ ഗ്രാമത്തില്‍ ഒരു മുസ്ലിം കുടുംബം 600 പശുക്കളെയാണ് വളര്‍ത്തുന്നത്. ഫൂല് ഖാനും കുടുംബവുമാണ് ഇത്രയും പശുക്കളെ് സംരക്ഷിക്കുന്നത്.
1995ല്‍ ഫൂലിന്റെ സഹോദരന് ആസു ഖാന് 20 പശുക്കളുമായി തുടങ്ങിയതാണ്. പ്രധാനമായും രണ്ട് ലക്ഷ്യങ്ങളായിരുന്നു, ഉപേക്ഷിക്കപ്പെട്ട പശുക്കളെ സംരക്ഷിക്കുക, അലഞ്ഞുതിരിയുന്ന പശുക്കള്‍ വിളവ് തിന്ന് വിത്ത് തിന്ന് വിളവ് നശിപ്പിക്കുന്നത് തടയുക.
ഹിന്ദു-മുസ്ലിം സാഹോദര്യം സ്ഥാപിക്കുന്നതിനാണ് ഞങ്ങളുടെ ശ്രമം. രണ്ട് മതവിഭാഗങ്ങള്‍ തമ്മില്‍ വിശ്വാസമില്ലാതായാല്‍ ഒരു രാജ്യത്തിനും നിലനില്‍ക്കാനാകില്ല. ഹിന്ദുക്കള്‍ പശുവിനെ ആരാധിക്കുന്നു. മുസ്ലിങ്ങള്‍ ഹിന്ദുക്കളുടെ വിശ്വാസങ്ങളെ ബഹുമാനിക്കുന്നതില്‍ ഒരു തെറ്റുമില്ല- ഫൂല് പറഞ്ഞു.
ബീഫ് കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതല്ലെന്ന് ഖുറാനിനെ ഉദ്ധരിച്ച് അദ്ദേഹം പറഞ്ഞു. അപ്പോള്‍ പിന്നെ ആ വിഷയത്തില്‍ മറ്റ് വിവാദ ചര്‍ച്ചകള്‍ക്കൊന്നും പ്രസക്തിയില്ലെന്നും ഫൂല് പറഞ്ഞു. രാജസ്ഥാന്റെ പശു സംരക്ഷണ നിയമത്തെയും ഇവര്‍ സ്വാഗതം ചെയ്യുന്നു.
Discussion about this post