ഇറ്റാനഗർ: ഒരു നല്ല മനുഷ്യാവകാശ റെക്കോർഡ് നിലനിർത്തണമെങ്കിൽ നല്ല ഭരണം അത്യാവശ്യമാണെന്ന് അരുണാചൽ പ്രദേശ് ഗവർണർ ലഫ്. ജനറൽ കെ.ടി പർനായിക്. സംസ്ഥാന തല ഏകദിന മനുഷ്യാവകാശ ബോധവൽക്കരണ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്നലെ ഇറ്റാനഗറിൽ നടന്ന സാർവത്രിക മനുഷ്യാവകാശ പ്രഖ്യാപനത്തിന്റെ 75-ാം വാർഷികം അനുസ്മരിച്ചുകൊണ്ടാണ് അരുണാചൽ പ്രദേശ് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ പരിപാടി സംഘടിപ്പിച്ചത്.
അമൃത് കാൽ മഹോത്സവത്തോടനുബന്ധിച്ച് ഇന്ത്യ പുരോഗമനപരവും വികസിതവുമായ ഒരു രാജ്യമാകാൻ തയ്യാറെടുക്കുകയാണ്. മനുക്ഷ്യാവകാശങ്ങളുടെ സാർവത്രിക പ്രഖ്യാപനത്തെ യാഥാർത്ഥ്യമാക്കുന്നതിന് രാജ്യശത്ത ഓരോ പൗരനും അടിസ്ഥാന സൗകര്യങ്ങൾ ലഭിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തേണ്ടതുണ്ട്. ഇതിനായി വിക്ഷിത് ഭാരത് സങ്കൽപ് പരിപാടി ഇതിനോടകം ആരംഭിച്ച് കഴിഞ്ഞതായി ഗവർണർ പറഞ്ഞു.
ഭാരത് സങ്കൽപപ് യാത്രയുടെ ഭാഗമായി നടത്തുന്ന ദാരിദ്ര്യ നിർമ്മാർജ്ജനം, അവശ്യ സേവനങ്ങളുടെ ലഭ്യത, സ്ത്രീകൾക്കും പെൺകുട്ടികൾക്കും അന്തസ്സും പിന്തുണയും ഉറപ്പുവരുത്തുന്നതിനും പിന്നോക്കക്കാരെ സംയോജിപ്പിക്കുന്നതിനും വേണ്ടിയുള്ള വിവിധ യോജനകൾ മനുഷ്യാവകാശത്തിന്റെ ആത്മാവിൽ വേരൂന്നിയതാണ്. ഈ യോജനകൾ കേന്ദ്ര ഗവൺമെന്റിന്റെ ഏറ്റവും പ്രധാനപ്പെട്ട ഘടകമാണ്. ഇതിലൂടെ ജനങ്ങളുടെ മനുഷ്യാവകാശങ്ങൾ കൃത്യമായി പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പ് വരുത്തുന്നു.
ഇത്തരത്തിൽ ആരോഗ്യകരമായ മനുഷ്യാവകാശ റെക്കോർഡ് നിലനിർത്താൻ ശരിയായ ഭരണവും എല്ലാ ജനങ്ങളുടെയും പങ്കാളിത്തവും ആവശ്യമാണ്. ഓരോ പൗരനും തന്റെ മൗലികമായ കടമകൾ പാലിച്ചുകൊണ്ട് മൗലികാവകാശങ്ങളും മനുഷ്യാവകാശങ്ങളും ഉയർത്തിപ്പിടിക്കാൻ ശ്രമിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Discussion about this post