വാരാണസി : വിവാദമായ ഗ്യാൻവാപി കുറിച്ചുള്ള ശാസ്ത്രീയ റിപ്പോർട്ട്, ആർക്കിയോളോജിക്കൽ സർവ്വേ ഓഫ് ഇന്ത്യ ഇന്ന് കോടതി മുമ്പാകെ സമർപ്പിക്കും.
കാശി വിശ്വനാഥ ക്ഷേത്രപരിസരത്ത് സ്ഥിതി ചെയ്യുന്ന ഗ്യാൻവാപി ക്ഷേത്രം 1669 ൽ ഔരംഗസേബ് നനശിപ്പിച്ചതായിട്ടാണ് കരുതപ്പെടുന്നത് . തകർക്കപ്പെട്ട ക്ഷേത്രത്തിന്റെ ഒരു ഭാഗം ബോധപൂർവ്വം തന്നെ കെട്ടിടത്തിന്റെ പിൻവശത്തെ ഭിത്തിയായി സംരക്ഷിക്കപ്പെട്ടു, അതിനാലാണ് ക്ഷേത്രത്തിന്റെ പേരിൽ ഗ്യാൻവാപി എന്ന് അറിയപ്പെട്ടത്.
നവംബർ 17-നകം സർവേ റിപ്പോർട്ട് സമർപ്പിക്കാൻ കോടതി നേരത്തെ ആവശ്യപ്പെട്ടിരുന്നു. പിന്നീട്, റിപ്പോർട്ട് സമർപ്പിക്കാൻ എഎസ്‌ഐക്ക് നവംബർ 28 വരെ സമയം അനുവദിച്ചു. എന്നാൽ നവംബർ 30-ന് എഎസ്‌ഐക്ക് കോടതി വീണ്ടും 10 ദിവസത്തെ സമയം നൽകുകയും “നൽകിയ സമയത്തിനുള്ളിൽ” റിപ്പോർട്ട് സമർപ്പിക്കാൻ ഉത്തരവിടുകയും ചെയ്തിരുന്നു.
100 ദിവസമായി നടന്നു കൊണ്ടിരിക്കുകയാണ് , ഈ കാലയളവിൽ എഎസ്‌ഐ നിരവധി തവണ സമയം നീട്ടി നൽകാൻ ആവശ്യപ്പെട്ടിരുന്നു.
ഇപ്പോൾ ഗ്യാൻവാപി കെട്ടിടം സ്ഥിതി ചെയ്യുന്ന സ്ഥലത്ത് പുരാതനമായ ക്ഷേത്രം ഉണ്ടായിരുന്നുവെന്നും, ക്ഷേത്രം നിലനിന്നിരുന്ന സ്ഥലം ഹിന്ദുക്കൾക്ക് ആരാധനയ്ക്കായി പുനഃ സ്ഥാപിച്ചു തരണം എന്നും ആവശ്യപ്പെട്ടാണ് ഹർജിക്കാർ കോടതിയെ സമീപിച്ചിരിക്കുന്നത്.
Discussion about this post