തിരുവനന്തപുരം: കേരള സാങ്കേതിക സര്‍വകലാശാലയുടെ എന്‍ജിനീയറിംഗ് പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നു. ബിടെക് ഒന്നാം സെമസ്റ്ററിന്റെ ചോദ്യപേപ്പറാണു ചോര്‍ന്നത്. ഇതേത്തുടര്‍ന്നു കോളജുകളില്‍ ചോദ്യപേപ്പര്‍ പിന്‍വലിച്ചു. പകരം ചോദ്യപേപ്പര്‍ എത്തിക്കാന്‍ അടിയന്തരശ്രമം നടക്കുകയാണ്.
ജനുവരി നാലാം തീയതി നടക്കേണ്ട പരീക്ഷയുടെ നടത്തിപ്പിലാണു വീഴ്ച സംഭവിച്ചത്. കെബിപിഎസ് അച്ചടിച്ച ചോദ്യപേപ്പര്‍ പ്ലാസ്റ്റിക് കവറുകളില്‍ പൊതിഞ്ഞാണ് പരീക്ഷാ സെന്ററുകളില്‍ എത്തിച്ചത്. പ്ലാസ്റ്റിക് കവര്‍ ആയതിനാല്‍ ചോദ്യപേപ്പറിന്റെ ആദ്യത്തെയും അവസാനത്തെയും പേജുകള്‍ കൃത്യമായി കാണാനായി. ഇതേ തുടര്‍ന്ന് സര്‍വകലാശാല ചോദ്യപേപ്പര്‍ ഒന്നടങ്കം പിന്‍വലിച്ചു
Discussion about this post