ഹാനോയി : തെക്കൻ ചൈനാ കടലിൽ ചൈനയുടെ അധിനിവേശ പ്രവർത്തനങ്ങൾ വർദ്ധിച്ചു വരുന്നതിന്റെ പശ്ചാത്തലത്തിൽ സംയുക്ത സൈനികാഭ്യാസത്തിന് തുടക്കം കുറിച്ച് ഇന്ത്യയും വിയറ്റ്നാമും ഇരു രാജ്യങ്ങളും തമ്മിലുള്ള തന്ത്രപരമായ ഇടപെടൽ വിപുലീകരിക്കുന്നതിന് ഇന്ത്യൻ, വിയറ്റ്നാമീസ് സൈന്യങ്ങൾ തിങ്കളാഴ്ച വിയറ്റ്നാം തലസ്ഥാനമായ ഹാനോയിൽ ആണ് 11 ദിവസത്തെ സൈനികാഭ്യാസത്തിന് തുടക്കം കുറിച്ചത്. വിൻബാക്‌സ് -23 എന്നാണ് സംയുക്ത സൈനികാഭ്യാസത്തിന് പേരിട്ടിരിക്കുന്നത്.
2018ൽ സ്ഥാപിച്ച വിൻബാക്സ് സംയുക്ത സൈനികാഭ്യാസത്തിന്റെ ആദ്യ പതിപ്പ് മധ്യപ്രദേശിലെ ജബൽപൂരിൽ വച്ചാണ് നടന്നത്.ഇന്ത്യയിലും വിയറ്റ്‌നാമിലും മാറിമാറി നടത്തുന്ന ഒരു വാർഷിക പരിശീലന പരിപാടിയാണിത്. 2022 ഓഗസ്റ്റിൽ ചാന്ദിമന്ദിർ മിലിട്ടറി സ്‌റ്റേഷനിലാണ് ഏറ്റവും ഒടുവിലെ പതിപ്പ് നടന്നത്
ഇരു സേനകളും തമ്മിൽ സഹകരിച്ചുള്ള പങ്കാളിത്തം പ്രോത്സാഹിപ്പിക്കുകയും പരസ്പരം ഒത്തൊരുമിച്ചു പ്രവർത്തിക്കുന്നതിന്റെ ക്ഷമത വർദ്ധിപ്പിക്കുകയും ചെയ്യുക എന്നതാണ് അഭ്യാസത്തിന്റെ ലക്ഷ്യമെന്ന് ഇന്ത്യൻ സൈന്യം വ്യക്തമാക്കി കൂടാതെ ദക്ഷിണ ചൈനാ കടലിലെ വിയറ്റ്നാമീസ് സമുദ്ര പ്രദേശങ്ങളിൽ ഇന്ത്യയ്ക്ക് എണ്ണ പര്യവേക്ഷണ പദ്ധതികളുമുണ്ട്
ബംഗാൾ എഞ്ചിനീയർ ഗ്രൂപ്പിലെ, എഞ്ചിനീയർ റെജിമെന്റിൽ നിന്നുള്ള 39 പേരും ആർമി മെഡിക്കൽ കോർപ്‌സിൽ നിന്നുള്ള ആറ് പേരും ഉൾപ്പെടെ 45 ഉദ്യോഗസ്ഥരാണ് ഇന്ത്യൻ സംഘത്തിലുള്ളത്.
അതേസമയം വിയറ്റ്നാം പീപ്പിൾസ് ആർമി 45 ഉദ്യോഗസ്ഥരെ ഡ്രില്ലിനായി വിന്യസിച്ചിട്ടുണ്ട്.
ഇന്ത്യയും വിയറ്റ്നാമും തമ്മിൽ വർദ്ധിച്ചു വരുന്ന തന്ത്രപരമായ അടുപ്പത്തിന്റെ ഭാഗമായി നമ്മൾ നമ്മുടെ ഇൻ-സർവീസ് മിസൈൽ കോർവെറ്റ്, “ഐഎൻഎസ് കിർപാൻ” ഈ കഴിഞ്ഞ ജൂലൈയിൽ വിയറ്റ്നാമിന് നൽകിയിരുന്നു.
ചൈനക്ക് ചുറ്റുപാടുമുള്ള ഭൂപ്രദേശങ്ങളുടെയും അതിനെ ചുറ്റി നിൽക്കുന്ന സമുദ്രഭാഗങ്ങളുടെയും മേൽ ചൈന നടത്തുന്ന അന്യായമായ അവകാശ വാദങ്ങൾ വിയറ്റ്‌നാം, ഫിലിപ്പീൻസ്, തായ്‌വാൻ, മലേഷ്യ, ബ്രൂണൈ തുടങ്ങിയ അയൽരാജ്യങ്ങളെ പ്രകോപിപ്പിക്കുന്നതാണ്.ഇന്ത്യ ഉൾപ്പെടെ അതിർത്തി പങ്കിടന്ന ഭൂരിഭാഗം രാജ്യങ്ങൾക്കും എതിരെ ചൈനക്ക് ഭൂവിഷയവുമായി ബന്ധപ്പെട്ട് തർക്കങ്ങളുണ്ട്. അതുകൊണ്ട് തന്നെ ചൈനയെ എതിർക്കുക എന്നത് ഈ രാജ്യങ്ങളുടെ ഒരു പൊതുലക്ഷ്യം ആയി മാറിയിരിക്കുകയാണ്.
ആസിയാൻ (അസോസിയേഷൻ ഓഫ് സൗത്ത് ഈസ്റ്റ് ഏഷ്യൻ നേഷൻസ്) ന്റെ ഒരു പ്രധാന രാജ്യമായ വിയറ്റ്നാം, ദക്ഷിണ ചൈനാ കടൽ മേഖലയിൽ ചൈനയുമായി നിലവിൽ തർക്കത്തിലാണ്.മാത്രമല്ല ഡി കപ്ലിങ് ചൈന പദ്ധതിയുടെ ഭാഗമായി തങ്ങളുടെ ഉല്പാദന, സപ്ലൈ ചെയിൻ സംവിധാനങ്ങൾ വികേന്ദ്രീകരിക്കുന്നതിന്റെ ഭാഗമായി പാശ്ചാത്യ രാജ്യങ്ങൾ ഏറ്റവും കൂടുതൽ നിക്ഷേപം നടത്തിയ രാജ്യങ്ങളിലൊന്നാണ് വിയറ്റ്നാം.ശത്രുവിന്റെ ശത്രു സ്വാഭാവികമായും മിത്രം എന്ന നിലയിലാണ് ഭാരതം കാര്യങ്ങൾ കൊണ്ട് പോകുന്നത്
Discussion about this post