ഓൺലൈൻ ഷോപ്പിംഗിന്റെ കാലമാണ് ഇന്ന്. ചെറുതും വലുതുമായ സാധനങ്ങൾ വാങ്ങാനും മറ്റുമായി കൂടുതൽ പേരും ആശ്രയിക്കുന്നതും ഓൺലൈൻ ഷോപ്പിംഗാണ്. എന്നാല്‍ ഇതില്‍ കൂടുതല്‍ പേരും പറ്റിക്കപ്പെടുന്നുമുണ്ട്. അത്തരത്തില്‍ തനിക്കുണ്ടായ ഒരു ദുരനുഭവം പങ്കുവച്ച് രംഗത്ത് വന്നിരിക്കുകയാണ് യാഷ് ഓജ എന്ന ഉപഭോക്താവ്
സോണി എക്‌സ്ബി 910എന്‍ വയര്‍ലെസ് ഹെഡ്ഫോണുകള്‍ ആമസോണിലൂടെ 19,900 രൂപയ്ക്ക് ഓര്‍ഡര്‍ ചെയ്തു. ഹെഡ്‌ഫോണിനായി കാത്തിരുന്ന ഓജ തനിക്കു കിട്ടിയ പെട്ടി തുറന്നു നോക്കിയപ്പോള്‍ ഒരു കോള്‍ഗേറ്റ് ടൂത്ത് പേസ്റ്റ് . സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ എക്‌സിലൂടെ ആമസോണ്‍ ഡെലിവറി അണ്‍ബോക്സ് ചെയ്യുന്നതിന്റെ വീഡിയോ ഓജ പങ്കുവെച്ചിട്ടുണ്ട്. അടിപൊളി, ഞാന്‍ ഓര്‍ഡര്‍ ചെയ്തത് സോണി എക്‌സ്.ബി910എന്‍ ഹെഡ്‌ഫോണ്‍,കിട്ടിയത് കോള്‍ഗേറ്റ് ടൂത്ത് പേസ്റ്റ് ഓജ വീഡിയോയില്‍ പറയുന്നു.
അതേസമയം ഓര്‍ഡര്‍ ചെയ്ത ഉല്‍പ്പന്നം മാറിപ്പോയതിന് മാപ്പ് പറഞ്ഞ് ആമസോണ്‍ രംഗത്തുവന്നു. ഉല്‍പ്പന്നം മാറ്റി നല്‍കുന്നതിന് സഹായിക്കാമെന്നും അറിയിച്ചു. ഇത്തരം സന്ദര്‍ഭങ്ങളില്‍ ഓര്‍ഡര്‍, അക്കൗണ്ട് വിശദാംശങ്ങള്‍ വെളിപ്പെടുത്തി സ്വകാര്യ വിവരങ്ങള്‍ പുറത്തുവരുന്ന സാഹചര്യം ഒഴിവാക്കണമെന്നും ആമസോണ്‍ ഉപഭോക്താവിനേട് അഭ്യര്‍ഥിച്ചു.
നേരത്തെ, 90,000 രൂപയുടെ ക്യാമറ ലെന്‍സ് ഓര്‍ഡര്‍ ചെയ്തയാള്‍ക്ക് ആമസോണില്‍ നിന്ന് കടല ലഭിച്ചിരുന്നു. ട്വിറ്റര്‍ ഉപയോക്താവായ അരുണ്‍ കുമാറിനാണ് ഇത്തരമൊരു പണി കിട്ടിയത്. ജൂലൈ അഞ്ചിനാണ് ആമസോണില്‍ നിന്ന് സിഗ്മ 24-70 എഫ് 2.8 ലെന്‍സ് ഓര്‍ഡര്‍ ചെയ്തത്.











