പൊതിച്ചോറ് വിതരണത്തിന്റെ മറവിൽ ഡിവൈഎഫ്ഐ നടത്തുന്നത് നിയമവിരുദ്ധ പ്രവർത്തനങ്ങൾ ; ഗുരുതര ആരോപണവുമായി രാഹുൽ മാങ്കൂട്ടത്തിൽ
തിരുവനന്തപുരം : ഡിവൈഎഫ്ഐയുടെ പൊതിച്ചോറ് വിതരണ പരിപാടിക്കെതിരെ
യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ. പൊതിച്ചോറ് വിതരണത്തിന്റെ മറവിൽ ഡിവൈഎഫ്ഐ നിരവധി അനാശാസ്യ നിയമവിരുദ്ധ പ്രവർത്തനങ്ങൾ ആണ് നടത്തുന്നത് എന്ന് രാഹുൽ മാങ്കൂട്ടത്തിൽ വ്യക്തമാക്കി.
ഇത്തരത്തിൽ നൂറുകണക്കിന് നിയമവിരുദ്ധ പ്രവർത്തനങ്ങൾ ഡിവൈഎഫ്ഐ പൊതിച്ചോറ് വിതരണത്തിന്റെ മറവിൽ നടത്തിയിട്ടുണ്ടെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷൻ ആരോപണമുന്നയിച്ചു. ഈ വിഷയത്തിൽ പരസ്യ സംവാദത്തിന് ഡിവൈഎഫ്ഐയെ വെല്ലുവിളിക്കുന്നുവെന്നും രാഹുൽ മാങ്കൂട്ടത്തിൽ വ്യക്തമാക്കി.
കോവിഡ് പ്രതിസന്ധിക്കാലത്ത് കേരളത്തിൽ ഏറ്റവും മികച്ച രീതിയിൽ സന്നദ്ധ പ്രവർത്തനങ്ങൾ നടത്തിയത് യൂത്ത് കോൺഗ്രസ് ആണെന്നും രാഹുൽ മാങ്കൂട്ടത്തിൽ അവകാശപ്പെട്ടു. യൂത്ത് കോൺഗ്രസിന്റെ യൂത്ത് കെയർ പരിപാടിയിലൂടെ നിരവധി പ്രവർത്തനങ്ങളാണ് കേരളത്തിൽ നടത്തിയിട്ടുള്ളതെന്നും അദ്ദേഹം സൂചിപ്പിച്ചു.
Discussion about this post