ചണ്ഡീഗഡ്: അശോക് ഖേംകക്ക് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി സ്ഥാനക്കയറ്റം നല്‍കി ബിജെപി സര്‍ക്കാരിന്റെ പുതുവല്‍സര സമ്മാനം .അഴിമതിക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാടുകളുടെ പേരില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ നിരന്തരം വേട്ടയാടുകയും കൊടുംപീഡനങ്ങള്‍ക്ക് ഇരയാകുകയും ചെയ്ത സത്യസന്ധനായ ഐഎഎസ്ഉദ്യോഗസ്ഥാനാണ് ഖേംക. 50 കാരനായ ഖേംക 22 വര്‍ഷത്തിനുള്ളില്‍ 45 സ്ഥലംമാറ്റങ്ങളാണ് നേരിട്ടത്.
റോബര്‍ട്ട് വാദ്രയുടെ അനധികൃത ഭൂമിയിടപാടുകള്‍ റദ്ദാക്കിയ ഖേംക വാദ്രയ്ക്കും വാദ്രയുടെ കമ്പനി റിയല്‍ എസ്റ്റേറ്റ് കമ്പനി ഡിഎല്‍എഫിനും എതിരെ ശക്തമായ നിലപാട് എടുത്തിരുന്നു. ഇതേത്തുടര്‍ന്ന് അന്ന് ഹരിയാന ഭരിച്ചിരുന്ന കോണ്‍ഗ്രസ് സര്‍ക്കാര്‍ ഖേംകയെ വേട്ടയാടിയിരുന്നു.നിരവധി കള്ളക്കേസുകളും കോണ്‍ഗ്രസ് സര്‍ക്കാര്‍ ഖേംകയ്‌ക്കെതിരെ ചുമത്തിയിരുന്നു.
നിരവധി സസ്‌പെന്‍ഷനുകളും നിയമനടപടികളും നേരിട്ട ഖേംക ഇതിലൊന്നും കുലുങ്ങിയിരുന്നില്ല. പിന്നീട് ബിജെപി സര്‍ക്കാര്‍ വന്നശേഷമാണ് നടപടികള്‍ റദ്ദാക്കിയത്. നിലവില്‍ പുരാവസ്തു മ്യൂസിയം സെക്രട്ടറിയായ ഖേംകയെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായാണ് നിയമിച്ചത്.കൊല്‍ക്കത്തക്കാരനാണ്.
Discussion about this post