Sunday, September 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
India

നരേന്ദ്ര മോദി ഭരണത്തിൽ 20 മടങ്ങ് വലുതായി ആഭ്യന്തര ഇലക്ട്രോണിക്സ് നിർമ്മാണ മേഖല

കഴിഞ്ഞ ഏതാനും വർഷങ്ങളായി ഇലക്ട്രോണിക്സ് കയറ്റുമതിയിൽ വർഷം തോറും 3.4 ബില്യൺ ഡോളറിന്റെ വർദ്ധനവാണ് കാണിക്കുന്നത്. ഇതിൽ $3 ബില്യൺ അല്ലെങ്കിൽ 88% ലഭിച്ചത് മൊബൈൽഫോൺ കയറ്റുമതിയിലൂടെയാണ്

by Brave India Desk
Dec 13, 2023, 12:55 pm IST
in India, Business, Technology
Share on Facebook
Tweet
WhatsApp
Telegram

ന്യൂഡൽഹി: കഴിഞ്ഞ 9 വർഷത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഭരണത്തിന്റെ കീഴിൽ 20 മടങ്ങ് വലുപ്പം വർദ്ധിച്ച് ഇന്ത്യൻ ഇലക്ട്രോണിക് നിർമ്മാണ മേഖല.

Stories you may like

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

‘ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഊർജ്ജനയം’ ; മോദിയുടെ ഊർജ്ജ നയങ്ങളെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

കഴിഞ്ഞ കുറേ വർഷങ്ങളായി, ആഭ്യന്തര ഉൽപ്പാദനം പ്രോത്സാഹിപ്പിക്കുന്നതിനായി മോദി സർക്കാർ ഒരു ഇറക്കുമതി നിയന്ത്രണ മാതൃകയാണ് പിന്തുടരുന്നത്, വിവിധ പദ്ധതികളിലൂടെ പ്രാദേശിക ഉൽപ്പാദനം പ്രോത്സാഹിപ്പിക്കുകയും നികുതി, ലൈസൻസിംഗ് നിയന്ത്രണങ്ങൾ തുടങ്ങിയ നയപരമായ ഇടപെടലുകളിലൂടെ ഇറക്കുമതി നിരുത്സാഹപ്പെടുത്തുകയും ചെയ്തു എന്നതാണ് അത്. ഈ പദ്ധതികളിലൂടെ സർക്കാർ എന്ത് പ്രതീക്ഷിച്ചോ അത് നടപ്പിലാവുകയും, വലിയ പരിധിവരെ ആഭ്യന്തര ഉത്പാദനം സ്വയം പര്യാപ്തമാവുകയും ചെയ്തു

അടുത്തിടെ സമൂഹമാദ്ധ്യമത്തിൽ പങ്കു വച്ച ഒരു പോസ്റ്റിൽ കൂടെ ഇന്ത്യയുടെ ഇലക്ട്രോണിക്‌സ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രി അശ്വിനി വൈഷ്ണവ് ഇപ്പോൾ ഇന്ത്യയിൽ വിൽക്കുന്ന മൊബൈൽ ഫോണുകളിൽ 99.2 ശതമാനവും ‘ഇന്ത്യയിൽ നിർമ്മിച്ചതാണ് എന്ന് വെളിപ്പെടുത്തിയിരുന്നു. മാത്രമല്ല കഴിഞ്ഞ ഒമ്പത് വർഷത്തിനിടെ ഭാരതത്തിന്റെ ഇലക്ട്രോണിക്സ് വ്യവസായം 20 മടങ്ങ് വളർന്നുവെന്നും അദ്ദേഹം വെളിപ്പെടുത്തി

ആഭ്യന്തര ഇലക്ട്രോണിക് ഉത്പാദനം സ്വയംപര്യാപ്തതയിൽ എത്തിയതോടെ, ഇറക്കുമതി പകരംവയ്ക്കൽ നയത്തിൽ കേന്ദ്രസർക്കാർ മാറ്റം വരുത്തുകയും കയറ്റുമതി കേന്ദ്രീകരിച്ചുള്ള വ്യാപാരത്തിലേക്ക് ചുവടുമാറ്റുകയും ചെയ്തിരുന്നു

ഇതേ തുടർന്ന് നടപ്പ് സാമ്പത്തിക വർഷത്തിലെ ഏപ്രിൽ-ഒക്ടോബർ കാലയളവിൽ ഇലക്ട്രോണിക്സ് കയറ്റുമതി 27.7% വർധിച്ച് 15.48 ബില്യൺ ഡോളറിലെത്തിയിരുന്നു , കഴിഞ്ഞ സാമ്പത്തിക വർഷം ഇതേ കാലയളവിൽ ഇത് 12.1 ബില്യൺ ഡോളറായിരുന്നു.

കഴിഞ്ഞ ഏതാനും വർഷങ്ങളായി ഇലക്ട്രോണിക്സ് കയറ്റുമതിയിൽ വർഷം തോറും 3.4 ബില്യൺ ഡോളറിന്റെ വർദ്ധനവാണ് കാണിക്കുന്നത്. ഇതിൽ $3 ബില്യൺ അല്ലെങ്കിൽ 88% ലഭിച്ചത് മൊബൈൽഫോൺ കയറ്റുമതിയിലൂടെയാണ്. അതിൽ തന്നെ ഏറ്റവും വലിയ സംഭാവന നൽകിയത് ഐഫോൺ കയറ്റുമതിയാണ്, ഇത് 5 ബില്യൺ ഡോളർ അഥവാ ഇന്ത്യയുടെ ഇലക്ട്രോണിക്സ് കയറ്റുമതിയുടെ മൂന്നിലൊന്ന് വരും.

ആഗോള ഇലക്‌ട്രോണിക്‌സ് നിർമ്മാണ മേഖലയിൽ , ഇന്ത്യക്ക് കുറച്ച് വർഷങ്ങൾക്ക് മുമ്പ് വരെ ഏകദേശം 2.2 ശതമാനത്തിന്റെ ഒരു ചെറിയ പങ്ക് മാത്രം ഉണ്ടായിരുന്നതിൽ നിന്ന് എന്നാൽ 2021 മുതൽ 2026 വരെയുള്ള കാലഘട്ടത്തിൽ ഇത് ഏതാണ്ട് 32 ശതമാനം വളർച്ച നേടുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

Tags: Narendra Modiashwini vaishnavindian electronics industry
Share5
Tweet
Send
Share

Latest stories from this section

ചൈനയെയും പാകിസ്താനെയും ബഹുദൂരം പിന്നിലാക്കി ഇന്ത്യൻ വ്യോമസേന ; അന്താരാഷ്ട്ര സേന പട്ടികയിൽ ആറാം സ്ഥാനത്ത്, രാജ്യങ്ങളിൽ മൂന്നാമത്

ആകാശം തൊട്ട് ‘തരംഗ് ശക്തി 2026’; 40-ലേറെ രാജ്യങ്ങൾ പങ്കെടുക്കുന്ന ബഹുരാഷ്ട്ര വ്യോമസേനാ അഭ്യാസത്തിന് രാജസ്ഥാനിൽ തുടക്കമായി

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

വോട്ടെണ്ണൽ തടയാൻ സൈബർ ക്വട്ടേഷൻ?; കമ്മീഷന്റെ വെബ്‌സൈറ്റിൽ 68 ലക്ഷം ഹാക്കിങ് ശ്രമങ്ങൾ; പ്രതിരോധിച്ച് ഇന്ത്യയുടെ’ഇസി നെറ്റ്’!

നിർണ്ണായക തീരുമാനങ്ങളുമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ; കാബിനറ്റ് സെക്രട്ടറിക്ക് നൽകിയ കത്തിൽ വിശദീകരണം

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

Latest News

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

ഇന്ത്യയുടെ ആണവ പദ്ധതികൾക്കുള്ള യുറേനിയം ഇനി ഓസ്ട്രേലിയ വിതരണം ചെയ്യും ; മോദിയുടെ സന്ദർശനത്തിൽ ചരിത്രപരമായ കരാറിൽ ഒപ്പുവെച്ച് ഇന്ത്യയും ഓസ്‌ട്രേലിയയും

‘ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഊർജ്ജനയം’ ; മോദിയുടെ ഊർജ്ജ നയങ്ങളെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

ചൈനയെയും പാകിസ്താനെയും ബഹുദൂരം പിന്നിലാക്കി ഇന്ത്യൻ വ്യോമസേന ; അന്താരാഷ്ട്ര സേന പട്ടികയിൽ ആറാം സ്ഥാനത്ത്, രാജ്യങ്ങളിൽ മൂന്നാമത്

ആകാശം തൊട്ട് ‘തരംഗ് ശക്തി 2026’; 40-ലേറെ രാജ്യങ്ങൾ പങ്കെടുക്കുന്ന ബഹുരാഷ്ട്ര വ്യോമസേനാ അഭ്യാസത്തിന് രാജസ്ഥാനിൽ തുടക്കമായി

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

വോട്ടെണ്ണൽ തടയാൻ സൈബർ ക്വട്ടേഷൻ?; കമ്മീഷന്റെ വെബ്‌സൈറ്റിൽ 68 ലക്ഷം ഹാക്കിങ് ശ്രമങ്ങൾ; പ്രതിരോധിച്ച് ഇന്ത്യയുടെ’ഇസി നെറ്റ്’!

നിർണ്ണായക തീരുമാനങ്ങളുമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ; കാബിനറ്റ് സെക്രട്ടറിക്ക് നൽകിയ കത്തിൽ വിശദീകരണം

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies