ന്യൂഡൽഹി: പാർലമെന്റിൽ അതിഥികളെന്ന വ്യാജേനെ സാമാജികരെ അലോസരപ്പെടുത്താൻ ശ്രമിച്ചതിൽ മൊത്തം ആറുപേരുണ്ടെന്ന് സൂചന. പിടിയിലാകാത്ത രണ്ടുപേർക്ക് വേണ്ടി അന്വേഷണം തുടരുന്നു.
നാല് പേരും അജ്ഞാതനായ ഒരാളും രാജ്യതലസ്ഥാനത്തിന് പുറത്ത് നിന്ന് വന്ന് ഗുരുഗ്രാമിലെ ഒരാളുടെ വസതിയിൽ താമസിച്ചതായി പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായതായി ഡൽഹി പോലീസ് വൃത്തങ്ങൾ അറിയിച്ചു.
അതിനിടെ, പാർലമെന്റിന് പുറത്ത് നിന്ന് ട്രാൻസ്‌പോർട്ട് ഭവന് മുന്നിൽ വച്ച് പോലീസ് തടഞ്ഞുവെച്ച നീലത്തിന്റെയും അമോലിന്റെയും പേരിൽ പ്രാഥമിക അന്വേഷണം നടത്തികൊണ്ടിരിക്കുകയാണെന്ന് ഡൽഹി പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. മൊബൈൽ ഫോണുകളോ മറ്റേതെങ്കിലും തിരിച്ചറിയൽ രേഖയോ ഇവരുടെ പക്കൽ ഉണ്ടായിരുന്നില്ലെന്ന് പോലീസ് വ്യക്തമാക്കി
ഒരു സംഘടനയുമായും തങ്ങൾക്ക് ബന്ധമില്ലെന്ന് പ്രതികൾ പോലീസിനോട് പറഞ്ഞു
Discussion about this post