മലപ്പുറം : മഞ്ചേരി മെഡിക്കൽ കോളേജിൽ ഒരുകോടി 78 ലക്ഷം രൂപ ചെലവഴിച്ച് നവീകരിച്ച അത്യാഹിത വിഭാഗം പാതിയും തകർന്ന നിലയിൽ. ഉദ്ഘാടനം കഴിഞ്ഞ് വെറും എട്ടു മാസങ്ങൾക്കുള്ളിൽ ആണ് ഒന്നേമുക്കാൽ കോടിയിലേറെ രൂപ ചെലവഴിച്ച ഈ കെട്ടിടം പാതിയിൽ ഏറെയും തകർന്നത്. കെട്ടിടത്തിന്റെ സീലിംഗുകൾ അടർന്നു വീണതോടെ ചോർന്നൊലിക്കുന്ന നിലയിലാണ് ഇപ്പോൾ മഞ്ചേരി മെഡിക്കൽ കോളേജിലെ അത്യാഹിത വിഭാഗം ഉള്ളത്.
ഈ വർഷം ഏപ്രിൽ 29ന് ആയിരുന്നു മഞ്ചേരി മെഡിക്കൽ കോളേജിന്റെ നവീകരണം നടത്തിയ അത്യഹിത വിഭാഗം സംസ്ഥാന ആരോഗ്യമന്ത്രി വീണ ജോർജ് ഉദ്ഘാടനം ചെയ്തിരുന്നത്. കെട്ടിടത്തിന്റെ സീലിംഗ് തകരുകയും പൈപ്പുകൾ ലീക്കാവുകയും ചെയ്തതോടെ പുരുഷ വിഭാഗം ഇപ്പോൾ പൂർണമായും അടച്ചിട്ട നിലയിലാണ് ഉള്ളത്.
ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിന്റെ സ്ഥലപരിമിതിയെ കുറിച്ച് വലിയ പരാതികൾ ഉയർന്നതോടെ ആയിരുന്നു മഞ്ചേരി മെഡിക്കൽ കോളേജിലെ അത്യാഹിത വിഭാഗം നവീകരിച്ചിരുന്നത്. എന്നാൽ ഇപ്പോൾ നവീകരിച്ച പുതിയ കെട്ടിടം തകർന്ന് പുരുഷ വിഭാഗം അടച്ചിടേണ്ടി വന്നതിനാൽ സ്ത്രീകളെയും പുരുഷന്മാരെയും കുട്ടികളെയും എല്ലാം ഒരേ വിഭാഗത്തിൽ തന്നെയാണ് ചികിത്സ നടത്തുന്നത്. സ്ഥലസൗകര്യം ഇല്ലാത്തതിനാൽ വലിയ ബുദ്ധിമുട്ടാണ് ഇവിടെ എത്തുന്ന രോഗികൾ ഇപ്പോൾ അനുഭവിക്കുന്നത്.
Discussion about this post