വാഷിംഗ്ടൺ: പ്രസിഡന്റ് ജോ ബൈഡനെതിരെ ഇംപീച്ച്‌മെന്റ് അന്വേഷണം ഔപചാരികമായി ആരംഭിക്കാൻ അനുവദിച്ച് യു എസ് സഭ. ഒരുവർഷമായി നടന്നുകൊണ്ടിരിക്കുന്ന റിപ്പബ്ലിക്കൻ അന്വേഷണങ്ങളുടെ തുടർച്ചയായാണ് ഔദ്യോഗിക അന്വേഷണത്തിന് വോട്ടെടുപ്പിലൂടെ ഇപ്പോൾ സഭ അനുമതി നൽകിയിരിക്കുന്നത്.
വൈറ്റ് ഹൌസിന്റെ സ്വാധീനം ഉയർത്തുന്ന വെല്ലുവിളികൾക്കിടയിലും അന്വേഷണം തുടരാൻ തങ്ങൾക്ക് പൂർണ്ണ അധികാരം നൽകാൻ സഭയുടെ ഇംപീച്ച്മെന്റ് അനുമതി ആവശ്യമാണ് എന്നായിരുന്നു റിപ്പബ്ലിക്കൻ പാർട്ടിയുടെ വാദം. ഇതിനാണ് വോട്ടെടുപ്പിലൂടെ അംഗീകാരം കിട്ടിയിരിക്കുന്നത്.
അമേരിക്കൻ പ്രസിഡന്റിനെ അധികാരത്തിൽ നിന്നും പുറത്താക്കാൻ തക്കവണ്ണം തെളിവുകൾ ഉണ്ടോ എന്ന അന്വേഷണത്തിലാണ് കഴിഞ്ഞ സെപ്റ്റംബർ മാസം മുതൽക്കേ ഞങ്ങൾ. ഈ വോട്ടെടുപ്പ് അതിനെ ഔപചാരികമാക്കിയെന്ന് മാത്രമേ ഉള്ളൂ, റൂൾസ് കമ്മറ്റിയുടെ ചെയർമാനായ ടോം കോൾ വ്യക്തമാക്കി
ഇംപീച്ച്‌മെന്റ് അന്വേഷണ പ്രമേയം ബൈഡനെതിരെ എന്തെങ്കിലും തെറ്റ് ചെയ്തതായി ആരോപിക്കുന്നില്ല. റിപ്പബ്ലിക്കൻ പാർട്ടിയുടെ നേതൃത്വത്തിലുള്ള മൂന്ന് പാനലുകൾക്ക് അവരുടെ അന്വേഷണം തുടരാനും ഗ്രാൻഡ് ജൂറി സാമഗ്രികൾക്കായി കോടതിയെ സമീപിക്കാനും ഇത് അധികാരപ്പെടുത്തുന്നു
എന്നാൽ ഇംപീച്ച്മെന്റ് അന്വേഷണത്തിനുള്ള ഉത്തരവ്, കൂടുതലായും അമേരിക്കൻ സഭയുടെ അന്വേഷണ അധികാരങ്ങളുടെ ഒരു ശക്തി തെളിയിക്കൽ പ്രകടനം ആയിട്ടാണ് കരുതപ്പെടുന്നത്
Discussion about this post