കശ്മീര്‍: പാകിസ്ഥാനുമായി സൗഹൃദമുണ്ടാക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തുന്ന നീക്കങ്ങള്‍ക്കുള്ള ആദ്യ കനത്ത തിരിച്ചടിയാണ് പഞ്ചാബിലെ ഭീകരാക്രമണമെന്ന് ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള. ഇത്തരം ആക്രമണങ്ങളെത്തുടര്‍ന്ന് ഇന്ത്യ-പാക്ക് ചര്‍ച്ചകള്‍ മാറ്റിവയ്ക്കണമെന്നും ഒമര്‍ അബ്ദുള്ള ആവശ്യപ്പെട്ടു.
ഭീകരവാദവും ചര്‍ച്ചയും ഒരുമിച്ച് കൊണ്ടുപോകാനാവില്ലെന്ന് ബിജെപി നിലപാടെടുത്ത് പാകിസ്ഥാനുമായുള്ള ചര്‍ച്ച മാറ്റിവെയ്ക്കണമെന്നും അദ്ദേഹം തന്റെ ട്വിറ്ററിലൂടെ പറഞ്ഞു. മോദിയുടെ അപ്രതീക്ഷിത ലാഹോര്‍ സന്ദര്‍ശനത്തെ സ്വാഗതം ചെയ്ത് ഒമര്‍ അബ്ദുള്ള നേരത്തെ ട്വീറ്റ് ചെയ്തിരുന്നു.
പഞ്ചാബിലെ പത്താന്‍കോട്ടിലെ വ്യോമസേനാ കേന്ദ്രത്തിനു നേരെ ഇന്നു പുലര്‍ച്ചെ മൂന്നുമണിയോടെയാണ് ഭീകരാക്രമണം ഉണ്ടായത്. എസ്പിയുടെ ഔദ്യോഗിക വാഹനം തട്ടിയെടുത്ത് സൈനിക വേഷത്തിലാണ് ഭീകരര്‍ വ്യോമസേനാ കേന്ദ്രത്തില്‍ പ്രവേശിച്ചത്. ആറു മണിക്കൂറിലധികം നീണ്ട വെടിവയ്പില്‍ നാലു ഭീകരരെ വധിച്ചു. രണ്ടു വ്യോമസേനാംഗങ്ങള്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു.
Discussion about this post