മലപ്പുറം : അദ്ധ്യാപകനെ മർദ്ദിച്ചതിന് എസ്എഫ്ഐ നേതാവ് അറസ്റ്റിൽ. മലപ്പുറം എടവണ്ണയിൽ കഴിഞ്ഞദിവസം നടന്ന എസ്എഫ്ഐയുടെ പഠിപ്പ് മുടക്ക് സമരത്തിനിടയിൽ ആയിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. എസ്എഫ്ഐ വണ്ടൂർ ഏരിയ കമ്മിറ്റി അദ്ധ്യക്ഷൻ മുഹമ്മദ് സൽമാൻ ആണ് അറസ്റ്റിലായിരിക്കുന്നത്.
പഠിപ്പ് മുടക്ക് സമരത്തിന്റെ പേരിൽ സ്കൂളിൽ കയറി പ്രശ്നമുണ്ടാക്കിയതിന് എസ്എഫ്ഐക്കെതിരെ സ്കൂൾ അധികൃതർ പരാതി നൽകിയിരുന്നു. കണ്ടാൽ അറിയാവുന്ന 11 പേർക്കെതിരെയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. ഐപിസി 332, 353 പകർപ്പുകൾ പ്രകാരം സർക്കാർ ഉദ്യോഗസ്ഥനെ മർദ്ദിച്ചു, ഡ്യൂട്ടി തടസ്സപ്പെടുത്തി എന്നീ കുറ്റകൃത്യങ്ങളാണ് പ്രതികൾക്ക് എതിരെ ചുമത്തിയിരിക്കുന്നത്.
സ്കൂൾ അധികൃതരുടെ പരാതിയുടെ അടിസ്ഥാനത്തിൽ സംഭവത്തെക്കുറിച്ച് കൂടുതൽ അന്വേഷണം നടത്തിക്കൊണ്ടിരിക്കുകയാണെന്ന് പോലീസ് വ്യക്തമാക്കി. കേസിൽ കൂടുതൽ പ്രതികൾ അറസ്റ്റിലാകുമെന്നും സൂചനയുണ്ട്.
Discussion about this post