ക്രിസ്തുമതം ഉപേക്ഷിച്ച് ഹിന്ദുമതം സ്വീകരിക്കാൻ ഉണ്ടായ കാരണം വെളിപ്പെടുത്തുകയാണ് തമിഴ് നടൻ ലിവിംഗ്സ്റ്റൺ. താൻ മുൻപേ തന്നെ ഒരു കൃഷ്ണ ഭക്തനായിരുന്നു എന്ന് ലിവിംഗ്സ്റ്റൺ വ്യക്തമാക്കുന്നു. ഒരിക്കൽ ഒരു പൊതുസംവാദത്തിൽ വച്ച് മതം മാറുന്നതിനെക്കുറിച്ച് താൻ ആലോചിക്കുന്നുണ്ടെന്ന് വെളിപ്പെടുത്തിയത് വലിയ സംഘർഷങ്ങൾക്ക് കാരണമായി. ഇതോടെയാണ് യഥാർത്ഥത്തിൽ മതം മാറാനായി ഉറച്ച തീരുമാനമെടുക്കുന്നത്. അങ്ങനെ ഞാൻ ഹരേ രാമ ഹരേ കൃഷ്ണയിൽ എത്തിയെന്നും ലിവിംഗ്സ്റ്റൺ വ്യക്തമാക്കുന്നു.
സംവിധായകൻ കെ.ഭാഗ്യരാജിന്റെ സഹസംവിധായകനായി പ്രവർത്തിച്ചിട്ടുള്ള നടൻ ലിവിംഗ്സ്റ്റൺ 1988-ൽ പുറത്തിറങ്ങിയ പൂന്തോട്ട കാവൽക്കാരൻ എന്ന ചിത്രത്തിലൂടെയാണ് തമിഴ് സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. അതിനു ശേഷം കൊല്ലമലെ, വിരലുകെട്ട ഭൂംലം, സുന്ദര പുരുഷൻ, എൻ പുരുഷൻ കിഷ്ട്ടിയ കമ്പൽ തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങളിൽ നായക വേഷവും അദ്ദേഹം ചെയ്തിരുന്നു.
നടൻ വിജയകാന്ത് വഴിയാണ് പൂന്തോട്ട കാവൽക്കാരൻ എന്ന സിനിമയിൽ ലിവിംഗ്സ്റ്റണിന് അഭിനയിക്കാൻ അവസരം ലഭിച്ചതെന്ന് അദ്ദേഹം പലപ്പോഴും വെളിപ്പെടുത്തിയിട്ടുണ്ട്. സംവിധായകനാകാൻ ആഗ്രഹിച്ച ലിവിംഗ്സ്റ്റൺ നടൻ വിജയകാന്തിനോട് കഥ പറയാൻ പോയതാണ് സിനിമയിലേക്ക് വരാൻ കാരണമായത് ലിവിംഗ്സ്റ്റണിന്റെ കഥ ഇഷ്ടപ്പെട്ട വിജയകാന്ത് അദ്ദേഹത്തോട് പൂന്തോട്ട കാവൽക്കാരനിൽ അഭിനയിക്കാൻ ആവശ്യപ്പെടുകയായിരുന്നു. നിലവിൽ തമിഴ് സീരിയലുകളിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണ് ലിവിംഗ്സ്റ്റൺ.
Discussion about this post