ജോഹന്നാസ്ബർഗ്: സൂര്യകുമാർ യാദവ് ബാറ്റ് കൊണ്ടും കുൽദീപ് യാദവ് ബോളുകൊണ്ടും തിളങ്ങിയ മാച്ചിൽ ആതിഥേയരായ സൗത്ത് ആഫ്രിക്കയെ ഏകപക്ഷീയമായി തകർത്ത് ഇന്ത്യ. ഇതോടു കൂടി 3 മത്സരങ്ങൾ ഉള്ള ടി 20 പരമ്പര ഓരോ മത്സരങ്ങളും ഇരു ടീമുകളും വിജയിച്ചതോടെ സമനിലയിലായി. ആദ്യ മത്സരം മഴ കാരണം ഉപേക്ഷിച്ചിരുന്നു
നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 56 പന്തിൽ 100 റൺസ് എടുത്ത സൂര്യകുമാർ യാദവിന്റെയും 41 പന്തിൽ 60 റൺസ് എടുത്ത യശസ്വി ജയ്‌സ്വാളിന്റെയും തകർപ്പൻ പ്രകടനത്തിന്റെ പിൻബലത്തിൽ 201 ന് 7 എന്ന ശക്തമായ നിലയിൽ ബാറ്റിംഗ് അവസാനിപ്പിക്കുകയായിരുന്നു
തുടർന്ന് ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക കുൽദീപ് യാദവിന്റെയും രവീന്ദ്ര ജഡേജയുടെയും സ്പിൻ ബൗളിങ്ങിന് മുന്നിൽ കറങ്ങി വീഴുകയായിരുന്നു. 17 റൺ വിട്ടു കൊടുത്ത കുൽദീപ് 5 വിക്കറ്റ് എടുത്തപ്പോൾ 2 വിക്കറ്റ് എടുത്ത രവീന്ദ്ര ജഡേജ മികച്ച പിന്തുണ നൽകി.25 പന്തിൽ 35 റൺസെടുത്ത ഡേവിഡ് മില്ലറാണ് ദക്ഷിണാഫ്രിക്കയുടെ ടോപ് സ്കോറർ.
Discussion about this post