അങ്കാറ: നിങ്ങളാരും അല്ലാഹുവിന്റെ കോപത്തിൽ നിന്നും രക്ഷപ്പെടാൻ പോകുന്നില്ലെന്ന് പറഞ്ഞ് കുഴഞ്ഞു വീണ തുർക്കിയിലെ പ്രതിപക്ഷ നിയമസഭാംഗം ഹസൻ ബിറ്റ്മെസ് അദ്ദേഹത്തിന്റെ പ്രസംഗത്തിന് രണ്ട് ദിവസങ്ങൾക്ക് ശേഷം ഡിസംബർ 14 വ്യാഴാഴ്ച അന്തരിച്ചു.
ഇസ്രയേലുമായി തുർക്കി നടത്തുന്ന വ്യാപാരത്തിന്റെ പേരിൽ പ്രസിഡന്റ് തയ്യിപ് എർദോഗന്റെ ഭരണകക്ഷിയായ എകെ പാർട്ടിയെ രൂക്ഷമായി വിമര്ശിക്കുകയായിരിന്നു എം പി.
“നിങ്ങൾ കപ്പലുകൾ ഇസ്രായേലിലേക്ക് പോകാൻ അനുവദിക്കുകയും ലജ്ജയില്ലാതെ അതിനെ വ്യാപാരം എന്ന് വിളിക്കുകയും ചെയ്യുന്നു. നിങ്ങൾ ഇസ്രായേലിന്റെ കൂട്ടാളിയാണ്,” ബിറ്റ്മെസ് തന്റെ പ്രസംഗത്തിൽ പറഞ്ഞു. ‘കൊലയാളി ഇസ്രായേൽ, സഹകാരി എകെപി’ എന്നെഴുതിയ ബാനർ പോഡിയത്തിൽ സ്ഥാപിച്ചതിന് ശേഷമാണ് എം പി പ്രസംഗിച്ചത്.
നിങ്ങളുടെ കൈകളിൽ ഫലസ്തീനികളുടെ രക്തമുണ്ട്, നിങ്ങൾ സഹകാരികളാണ്. ഗാസയിൽ ഇസ്രായേൽ വീഴ്ത്തുന്ന ഓരോ ബോംബിനും നിങ്ങൾ സംഭാവന ചെയ്യുന്നു,” വിദേശകാര്യ മന്ത്രാലയത്തിന്റെ 2024 ബജറ്റിനെക്കുറിച്ചുള്ള ചർച്ചകൾക്കിടയിൽ അദ്ദേഹം നിയമനിർമ്മാതാക്കളോട് പറഞ്ഞു.
പ്രസംഗം അവസാനിപ്പിച്ച ശേഷം, ബിറ്റ്മെസ് പെട്ടെന്ന് തറയിൽ വീണു. മറ്റ് എംപിമാർ സഹായത്തിനായി ഇരിപ്പിടങ്ങളിൽ നിന്ന് ഓടിയെത്തി തുടർന്ന് അദ്ദേഹത്തെ മെഡിക്കൽ നിരീക്ഷണത്തിലേക്ക് മാറ്റി. എന്നാൽ ഹൃദയത്തിൽ രണ്ട് പ്രധാന സിരകളിൽ പൂർണ്ണമായും ബ്ലോക്ക് ഉള്ളതിനാൽ രണ്ടു ദിവസത്തിനുള്ളിൽ മരണപ്പെടുകയായിരുന്നു
Discussion about this post