മുംബൈ: ആദ്യമായി 71,000 മാർക്ക് കടന്ന് ചരിത്രം സൃഷ്ടിച്ച് ബിഎസ്ഇ സെൻസെക്‌സ്.രാവിലെ തുടങ്ങുന്ന വ്യാപാരത്തിൽ ബിഎസ്ഇ സെൻസെക്‌സ് 569.88 പോയിന്റ് ഉയർന്ന് 71,084.08 എന്ന എക്കാലത്തെയും ഉയർന്ന നിരക്കിലെത്തുകയായിരിന്നു.
എൻഫോസിസ്, ടെക് മഹീന്ദ്ര, എച്ച്സിഎൽ ടെക്നോളജീസ്, ടാറ്റ കൺസൾട്ടൻസി സർവീസസ്, വിപ്രോ, ജെഎസ്ഡബ്ല്യു സ്റ്റീൽ തുടങ്ങിയ ഓഹരികളാണ് ഏറ്റവും വലിയ ഗുണഭോക്താക്കളായത്. ബിഎസ്ഇ-ലിസ്റ്റഡ് സ്ഥാപനങ്ങളുടെ മാർക്കറ്റ് ക്യാപിറ്റലൈസേഷൻ (എംക്യാപ്) വെള്ളിയാഴ്ച ആദ്യ വ്യാപാരത്തിൽ 357 ലക്ഷം കോടി ഡോളർ എന്ന റെക്കോർഡ് ഉയരത്തിലെത്തി
ഇന്ത്യൻ ഓഹരി വിപണിയെ പ്രതിനിധീകരിക്കുന്ന 30 പ്രധാനപ്പെട്ട ഓഹരികൾ ഉൾക്കൊള്ളുന്ന സെൻസെക്‌സ് 1986 ജനുവരി 2 നാണ് ആരംഭിച്ചത്. ഇന്ത്യയുടെ സാമ്പത്തിക സ്ഥിതിയുടെ ഒരു പ്രധാന സൂചകമായാണ് ഇതിനെ കണക്കാക്കുന്നത്.
മാർച്ച് അവസാനം 57,5271 ഉണ്ടായിരുന്ന സെൻസെക്സ് ഈ കഴിഞ്ഞ എട്ട് മാസത്തിനുള്ളിൽ 12,400 പോയിന്റ് ഉയർന്ന് ഒരു വലീയ കുതിച്ചുചാട്ടത്തിന് തന്നെയാണ് സാക്ഷ്യം വഹിച്ചത്. നവംബർ അവസാനത്തോടെ, വിശാലമായ നിഫ്റ്റി 50 യും ആദ്യമായി 20,000 മാർക്കിലേക്ക് എത്തി
Discussion about this post